തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയിൽ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാർത്തകളിലൂടെ അറിഞ്ഞത് വളരെ വേദനയോടെയായിരുന്നു. ആദരാഞ്ജലികൾ
:-
സിനിമ സ്റ്റൈൽ കൊലപാതകം ആസൂത്രണം ചെയ്തപ്പോൾ ഇവനൊന്നും ബോധമില്ലായിരുന്നോ,അവൻറെ കൂടെ ഈ പരിപാടിക്ക് ഇറങ്ങി തിരിച്ച വീട്ടുകാരെയും സമ്മതിക്കണം.
തെളിയിക്കപ്പെട്ടാൽ ലഭിക്കാനിടയുള്ള കോടതി കയറ്റവും ജയിൽവാസവും ഒക്കെ അറിയാത്ത ടീമുകളുമല്ല.അതിലുപരി ഒരു ജീവനെടുക്കാൻ ഇവർ കാണിച്ച അതിസാഹസികത,
മറ്റൊരു വീട്ടിലെ പ്രിയപെട്ടവളായിരുന്നവൾ,സ്നേഹിച്ചു പോയി എന്ന കാരണത്താൽ,കാമുകനെ അകമഴിഞ്ഞ് അവൾ വിശ്വസിച്ചിട്ടുണ്ടാവണം.
അവനു ആവശ്യം കഴിഞ്ഞു താല്പര്യം തീർന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവൾക്കുണ്ടായില്ല,
അതാണല്ലോ അവസാനമായി അവനോടൊപ്പം കാറിൽ കയറി തൻറെ കൊലക്കളമായ അവൻറെ വീട്ടിലേക്കു യാത്ര തിരിച്ചതും,
അതാണല്ലോ അവസാനമായി അവനോടൊപ്പം കാറിൽ കയറി തൻറെ കൊലക്കളമായ അവൻറെ വീട്ടിലേക്കു യാത്ര തിരിച്ചതും,
ഇവിടെ തെറ്റും ശരിയും അവലോകനം ചെയ്യാൻ കഴിയുന്നില്ല,പ്രണയം ഏറ്റവും സുന്ദരമാന്നെന്നതിൽ തർക്കമില്ല.എന്നാൽ അതിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് അടുത്തിടെ ഏറെ കേൾക്കുന്നതും.
ഇന്നത്തെ കാലത്തു,പ്രണയിക്കുന്നവർക്ക് കാത്തിരിപ്പിൻറെ ആവശ്യമില്ല,എന്തും ഞൊടിയിടയിൽ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവിൽ ചിലർക്ക് പ്രണയം തമാശ മാത്രം,ആ തമാശ രണ്ടു പേർക്കും ഒരേ പോലെ ആസ്വദിക്കാനും തിരിച്ചറിയാനും സാധിച്ചാൽ വസ്ത്രം മാറുന്ന ലാഘവത്തോടെ അടുത്ത ഇരയെ തേടാനും അവർക്കു കഴിയും.
ഇവിടെ രാഖിക്ക് ആ തമാശ ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,അതവളുടെ മരണത്തിലേക്കും വഴി തെളിച്ചു.
ഒരു പ്രായം കഴിഞ്ഞാൽ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉപേദശം നടത്താൻ മാതാപിതാക്കൾക്ക് കഴിയണമെന്നില്ല,അത് ചെവിക്കൊള്ളാൻ കുട്ടികൾക്കും.
നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ,
നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ,
ആർക്കും ആരുടെയും ജീവൻ എടുക്കാനുള്ള അവകാശമില്ലെന്ന സത്യം മനസ്സിലാക്കുക,
ആരുടെയെല്ലാം കണ്ണ് മൂടികെട്ടിയാലും പ്രപഞ്ച ശക്തി എന്നുള്ളതിൽ നിന്നും രക്ഷപെടാൻ കഴിയില്ലാർക്കും എന്നതിന് തെളിവാണ് മൂടിവയ്ക്കപ്പെട്ട രാഖി യുടെ കൊലപാതകം പുറംലോകമറിഞ്ഞത്.
