ഇന്നൊരു ശനിയാഴ്ച ആണ്.... അലാറം അതിന്റെ പരിധി കഴിഞ്ഞും മുഴങ്ങി കൊണ്ടിരുന്നു..... ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും കണ്ണ് പോള കളെ... ഉയർത്തി.. ഫോണിലേക്ക് നോക്കിയതും.. തോർത്തഎടുത്ത്... കുളിമുറി ലക്ഷ്യമാക്കി ഉള്ള പ്രയാണം ആയിരുന്നു... തലേന്ന് ചെങ്ങായിമാരോട്.. പറഞ്ഞ വാക്ക് പാലിക്കാൻ ഉള്ള വെപ്രാളം ആയിരുന്നു.. അത്. സമയം കൃത്യം 10.00 മണി.. പറഞ്ഞപോലെ.. സുഹുർത്ത് എന്നെ കൂട്ടാൻ കൃത്യ സമയത്ത് ഹാജർ ആയി... യാത്ര എങ്ങോട്ടനെന്ന് അല്ലേ..
"ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം"
അതേ.... നീണ്ട പന്ത്രണ്ട് കൊല്ലത്തെ.. ഇടവേളയ്ക്ക് ശേഷം സൊറ പറഞ്ഞും വഴക്കിട്ടും മിണ്ടിയും പിണങ്ങിയും ജീവിതത്തിന്റെ വസന്ത കാലങ്ങൾ ജീവിച്ച് തീർത്ത ഞങ്ങളുടെ ആ ചീനി മരച്ചുവട്ടിൽ (ഇന്നാ മരം വെറുമൊരു ഓർമ മാത്രം) ഒരിത്തിരി നേരം ചിലവഴിക്കാൻ ... രാവിലെ ഇറങ്ങിയത് ആണ്... കളിച്ചിരികളിലാത്ത ആളൊഴിഞ്ഞ വരാന്ത.. ഞങ്ങളെ നോക്കി നഷ്ടപ്പെട്ടുപോയ ഇന്നലെകളെ ഓർമിപ്പിച്ചു കൊണ്ട് നീണ്ടു നിവർന്ന് അങ്ങനെ കിടപ്പാണ്.... പണ്ടെന്നോ കോറി ഇട്ട പേരുകൾ ഇന്നും അവിടെ ഉണ്ടോ എന്നുള്ള അന്വേഷണം.. ചായം പൂശി വെളുപിച്ച ചുമരുകൾ.. ഇളിച് കാട്ടികൊണ്ടിരുന്ന്.... പ്രവാസത്തിന്റെ മരുപച്ചകിടയിൽ അയവിറക്കാൻ ഉള്ള നിമിഷങ്ങൾ ഒപ്പി എടുക്കുന്ന തിരക്കിൽ ആയിരുന്നു.... ഞാനും... ഓരോ അവധികാലങ്ങളും ഓർമ്മപെടുത്തലുകൾ അണ് നഷ്ടങ്ങളുടെ ഒരു പിടി നല്ല നാളുകളുെടെ

