About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം
Showing posts with label ഓർമ്മകൾ. Show all posts
Showing posts with label ഓർമ്മകൾ. Show all posts

Friday, February 26, 2021

വിരുന്നെത്തിയ അതിഥികൾ ..




നമ്മുടെ ഒക്കെ കുട്ടിക്കാലത്തു കാക്ക ഒന്ന് ആർത്തു വിളിച്ചാ അപ്പൊ പറയും കാരണവന്മാർ ആരൊ ഇന്ന് വിരുന്ന് വരുന്നുണ്ടെന്ന് ചിലപ്പോഴൊക്കെ പറഞ്ഞവാക്ക് ഫലവതാം വിധം ആരെങ്കിലും ഒക്കെ കടന്നു വരും  ചില കല്യാണംവിളിക്കാൻ വരുന്നവരെ വരെ ഈ കൂട്ടത്തിൽ പെടുത്താം . ഇന്നത്തെ കാലത് 2000 ത്തിനു ശേഷം ഉള്ള ന്യു ജെൻ പിള്ളേരോട് ഇതിനെ കുറിച്ച് പറഞ്ഞ പോയി പണി നോക്കാൻ പറയും നമ്മോട് . അത്രമേൽ മാറിയിരിക്കുന്നു നമ്മുടെ സംസ്‍കാരം വേറൊന്നും കൊണ്ടല്ല നമ്മുടെ സാങ്കേതിക വിദ്യ അത്രമേൽ വികസിച്ചുപോയിരിക്കുന്നു . വിഷയത്തിലേക് വരാം വിരുന്നുകാർ / അതിഥികൾ - "അഥിതി ദേവോ ഭവഃ" നമ്മുടെ പാരമ്പര്യം തന്നെ തുടങ്ങുന്നത് ഈ അതിഥികളിലൂടെ  ആണ് പറങ്കി പടയും ഡെച്ചും ഒക്കെ വാഴുന്നിരുന്ന കാലം അത് ചരിത്രം ഇതൊന്നും അല്ല ഞാൻ ഇവിടെ പറയാൻ ഉദേശിക്കുന്നത് .


 നമ്മുടെ ജീവിതത്തിലേക്കു ഇടിച്ചു കയറി വളരെ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കൂട്ടം ആൾകാർ ഉണ്ട് അവരെ നാം ക്ഷണിച്ചിട്ട് വരുന്നവർ ആയിരിക്കില്ല ചില നിയോഗങ്ങളുടെ ഫലം എന്നോണം നമ്മിലേക് വന്നു നമ്മിലെ നമ്മെ പാടെ മാറ്റി മറിച്ചു ഒരു യാത്ര പോലും പറയാതെ അടുത്ത ഹൃദയങ്ങൾ തേടി ദേശാടനം നടത്തുന്നവർ . നമ്മളിൽ ഓരോരുത്തരുടെയും ജീവിതത്തിലേക്കു ഒരിക്കൽ എങ്കിലും വന്നുപോയവർ എപ്പോഴെങ്കിലും അവരെ കുറിച്ച നാം ഓർത്തിട്ടുണ്ടോ എന്തിനാണവർ നമ്മിലേക് വന്നത് എന്ന് അവരെ ചിലപ്പോ നമ്മിലേക് നാം അടുപ്പിച്ചില്ലെന്നു വരാം എങ്കിലും നമ്മുടെ ആരൊക്കെയോ ആയി മാറാൻ അവർക്കു സാധിക്കാറുണ്ട് . ഈയിടക്ക്  ജീവിത്തിലേക് എവിടേ നിന്നോ ഓടി കയറി ഒരു യാത്ര പോലും പറയാതെ എങ്ങോട്ടോ ഓടി മറഞ്ഞ ആ വിരുന്നുകാരനെ ഓർത്തുകൊണ്ട് അവസാനിപ്പിക്കുന്നു ഇന്നും ഒരുപിടി ചോദ്യങ്ങള് ബാക്കി ആക്കി എങ്ങോട്ടോ അലയുന്ന നാം .

Saturday, January 25, 2020

അങ്ങനെ ഒരവധികാലത്ത്.

ഇന്നൊരു ശനിയാഴ്ച ആണ്.... അലാറം അതിന്റെ പരിധി കഴിഞ്ഞും മുഴങ്ങി കൊണ്ടിരുന്നു..... ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും കണ്ണ് പോള കളെ... ഉയർത്തി.. ഫോണിലേക്ക് നോക്കിയതും.. തോർത്തഎടുത്ത്... കുളിമുറി ലക്ഷ്യമാക്കി ഉള്ള പ്രയാണം ആയിരുന്നു... തലേന്ന് ചെങ്ങായിമാരോട്.. പറഞ്ഞ വാക്ക് പാലിക്കാൻ ഉള്ള വെപ്രാളം ആയിരുന്നു.. അത്. സമയം കൃത്യം 10.00 മണി.. പറഞ്ഞപോലെ.. സുഹുർത്ത് എന്നെ കൂട്ടാൻ കൃത്യ സമയത്ത് ഹാജർ ആയി... യാത്ര എങ്ങോട്ടനെന്ന് അല്ലേ..

"ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം" 



അതേ.... നീണ്ട പന്ത്രണ്ട് കൊല്ലത്തെ.. ഇടവേളയ്ക്ക് ശേഷം സൊറ പറഞ്ഞും വഴക്കിട്ടും മിണ്ടിയും പിണങ്ങിയും ജീവിതത്തിന്റെ വസന്ത കാലങ്ങൾ ജീവിച്ച് തീർത്ത ഞങ്ങളുടെ ആ ചീനി മരച്ചുവട്ടിൽ (ഇന്നാ മരം വെറുമൊരു ഓർമ മാത്രം) ഒരിത്തിരി നേരം ചിലവഴിക്കാൻ ... രാവിലെ ഇറങ്ങിയത് ആണ്... കളിച്ചിരികളിലാത്ത ആളൊഴിഞ്ഞ വരാന്ത.. ഞങ്ങളെ നോക്കി നഷ്ടപ്പെട്ടുപോയ ഇന്നലെകളെ ഓർമിപ്പിച്ചു കൊണ്ട് നീണ്ടു നിവർന്ന് അങ്ങനെ കിടപ്പാണ്.... പണ്ടെന്നോ കോറി ഇട്ട പേരുകൾ ഇന്നും അവിടെ ഉണ്ടോ എന്നുള്ള അന്വേഷണം.. ചായം പൂശി വെളുപിച്ച ചുമരുകൾ.. ഇളിച് കാട്ടികൊണ്ടിരുന്ന്....  പ്രവാസത്തിന്റെ മരുപച്ചകിടയിൽ അയവിറക്കാൻ ഉള്ള നിമിഷങ്ങൾ ഒപ്പി  എടുക്കുന്ന തിരക്കിൽ ആയിരുന്നു.... ഞാനും... ഓരോ അവധികാലങ്ങളും  ഓർമ്മപെടുത്തലുകൾ അണ് നഷ്ടങ്ങളുടെ ഒരു പിടി നല്ല നാളുകളുെടെ

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...