ഒരിക്കൽ എങ്കിലും അച്ഛന്റെ അടി കിട്ടാത്തവർ ആയി ആരുമില്ല .... എങ്കിലും തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല എന്ന് പറയണ മാതിരി... നന്നേ ചെറുപ്പത്തിലേ ഒരു മൂന്നര വയസുകാരന്റെ മങ്ങിയ ഓർമകൾ ആണ് ഇന്നത്തെ എഴുത്ത് കുത്തുക്കുൾ....
തെലുങ്ക് ദേശം ഇന്നത്തെ പ്രതാപത്തിൽ എത്തിയിട്ടില്ല.. കൂട്ടിൽ അകപെട്ട കിളിയുടെ നോവറിയണമെങ്കിൽ ജീവിതം ഒരു പട്ടണത്തിൽ ജീവിച്ചു തുടങ്ങണം... നാല് ചുവരുകൾക്കുള്ളിൽ ഉണ്ടും ഉറങ്ങിയും കാലങ്ങൾ കഴിച്ച് കൂട്ടുന്ന .... നാട്ടിൻ പുറങ്ങളിലെ കളികളും .. മഴയും . പാടവരമ്പും ലേവലേശം തൊടടുതീണ്ടിയിട്ടില്ലാത്ത നാട്... വീടിന്റെ ഉമ്മറം ആ നാട്ടിലെ പൊതുമരാമത്ത് വകുപ്പ് അങ്ങ് ഏറ്റു എടുത്തു... കൂട് തുറക്കാൻ തക്കമ്പാർത്തിരികുന്ന കിളികളെ പോലെ....
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ "
എന്ന കവിവരികൾ പോലെയാണ് നാം ഓരോരുത്തരും..
അങ്ങനെ അ സുദിനം വന്നെത്തി ഒടുവിൽ തക്കം പാർത്തിരുന്ന ഞാനും അങ്ങ് കൂടുകൾ ബന്ധിച്ച തള്ളകിളിയുടെ കണ്ണ് വെട്ടിച്ച് പാറി പറക്കുവാൻ തുടങ്ങി എന്തിനേറെ പറയുന്നു കുഞ്ഞു കിളികൾക് അറിയില്ലലോ ഇപ്പൊ മുളച്ച ചിറക് അധികദൂരം പറവ എത്തിയില്ല എന്ന്... അതിക നേരം കഴിയേണ്ടി വന്നില്ല. പറന്നു ഉയർന്ന ചിറകുകൾ തേടി അച്ഛനിങ്ങെത്തി .. കുഞ്ഞി കിളികൾ പറന്നുയർന്നത് ചിറകുകൾക്ക് ഖനം വെക്കാൻ ആണെങ്കിൽ .. ഇവിടെ കഥ വേറെ ആയിരുന്നു... ആസ്വാദനത്തിന്റെ അറിവുകൾ തേടി ആയിരുന്നു പോയിരുന്നത്... അധിക നേരം വേണ്ടി വന്നില്ല ആസ്വാദനത്തിന് അറുതി വീഴാൻ ആദ്യമേ പറഞ്ഞപോലെ ഒരു നേരം എങ്കിലും അച്ഛനമ്മമാരുടെ ദേഷ്യത്തിന്. പാത്രമാവാത്തവർ ആരും ഉണ്ടാകില്ല . ചെവി പൊന്നാകുക എന്ന പ്രയോഗം പോലെ ചെവി പൊന്ന് മാത്രമല്ല. അത് കഴിഞ്ഞ് ഇരുമ്പും ആയി എന്ന് വേണം പറയാൻ .. പിന്നടങ്ങോട്ടുള്ള യാത്രയിൽ അന്നത്തെ ആ മധുരമുള്ള ഓർമ്മകൾ എന്നും കൂട്ടിനുണ്ടായിരുന്നു ... ജീവിതത്തിലെ ഓരോ തളർച്ചകളിലും ഒരു ചങ്ങാതി കണക്കെ അച്ഛൻ കൂട്ടിനുണ്ടായിരുന്നു ....
ഒരു കുഞ്ഞിനെകുറിച്ചുള്ള രക്ഷിതാവിന്റെ കാഴ്ചപ്പാടുകൾ എന്നും ശെരി തന്നെ ആയിരുന്നു ഇന്നത്തെ ചിന്താഗതികൾ എല്ലാം വളചൊടിപ്പിക്കുകയാണെന്ന് മാത്രം ...
" കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന പോലെ"...
" കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന പോലെ"...


Nannaitund
ReplyDeleteനന്ദി കൂട്ടുകാരാ...
Delete