About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം
Showing posts with label ഓർമപ്പെടുത്തൽ. Show all posts
Showing posts with label ഓർമപ്പെടുത്തൽ. Show all posts

Thursday, June 24, 2021

രൗദ്രം

നീണ്ട നിഴലുകൾ വെയിലു കായുന്ന പ്രഭാതങ്ങളായിരുന്നു ...
 ആളൊഴിഞ്ഞ ചായക്കടകൾ.... 
ആരവമൊഴിഞ്ഞ അങ്ങാടികൾ... 
പതിവു തെറ്റിച്ച് കിളികളുടെ രൗദ്ര സംഗീതം... പാടി ഉറക്കുകയും കൂകി ഉണർത്തുകയുമായിരുന്നു ..
സാന്ദ്രതുന്ദിലമായിരുന്നു. ദിഗന്തങ്ങളിൽ മണിനാദമായിരുന്നു ..

ഈയ്യിടെയായി കിളികൾ പോലും രൗദ്രഭാവത്തിലാണ്..

 എല്ലാ ചുവടുകളും താളം തെറ്റുകയാണ്..
ശിഷ്യരുടെ കാതരമിഴികളിൽ ഗുരുവിൻ്റെ ചടുലതാളം .
ചിലയ്ക്കാത്ത ചിലങ്കകൾ.വിശ്വാമിത്രന് തപസ് തെറ്റുന്നു.
 ഇഞ്ചയും താളിയുമില്ലാതെ നീരാട്ടു മുടങ്ങിയ ഋഷികന്യകമാർ തൊട്ടാവാടിക്ക് സമാനം അലസമായ മാൻകൂട്ടങ്ങൾ ...
 ചുവടു തെറ്റുകയാണ് ചടുലനൃത്തമാണ്... 
പൊട്ടിയ ചിലങ്കകളാണ് ... എങ്കിലും .. കുരുന്നു കുഞ്ഞുങ്ങളുടെ കണ്ണിൽ വെളിച്ചമേറുന്ന പ്രതീക്ഷകൾ തനിയാണ് ...

വെള്ളരിമല നിരകളുടെ മട്ടുപ്പാവിൽ വെള്ള കൊറിയ നീലാകാശം തന്നെയാണ് ... നിഴലുകൾ വെയിലു കായുകയായിരുന്നു ഇരുവഴഞ്ഞി രൗദ്ര താണ്ഡവം ആടിത്തിമിർക്കുകയാണ് .

Saturday, May 16, 2020

ഒരു പ്രണയദിനത്തിന്റെ ഓർമ്മക്ക്

Feb - 14 :-

പറയാതെ തന്നെ അറിയാം പ്രണയ ദിനം ആണെന്ന് ... ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയത്തിന്റെ അനൂഭൂതി അറിയാത്തവർ ആയി ആരുമില്ല . എത്ര തന്നെ വാചാലരായാലും  തീരാത്ത അത്ര പ്രണയത്തെ കുറിച്ച് മഹാരഥന്മാർ സംസാരിച്ചിരിക്കുന്നു ...

   ജീവിതത്തിൽ പ്രണയം തോന്നിയിട്ട് ഉണ്ട് കയ്പ്പ്  നിറഞ്ഞ മധുരമുള്ള ഓർമകൾ തന്നു എങ്ങോട്ടോ പോയിട്ടും ഉണ്ട് .. പ്രണയിക്കാൻ ക്വാളിഫൈയക്കേഷൻ വേണോ എന്ന് ചോദിച്ചാൽ നല്ലൊരു മനസ്സ് മാത്രം മതി എന്ന് പറയാൻ ആണ് ആഗ്രഹം . നല്ല മനസ്സുള്ളവർ ആണ് എല്ലാവരും അപ്പൊ പിന്നെ എന്താണ് ഈ നല്ല മനസ്സ് എന്ന് മാത്രം ചോദിക്കരുത് ‌  . ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു എന്നിലെ പ്രണയത്തിന്റെ ബാക്കിപത്രം  .





 എന്നും എപ്പോഴും  കൂടെ ഉണ്ടാവും എന്ന് പറഞ്ഞു അകലുന്ന അകൽച്ചയിൽ എന്തിനായിരുന്നു ആ അകൽച്ച എന്നൊരു ചോദ്യം അവശേഷിക്കെ എങ്ങോ പോയി മറഞ്ഞ നിത്യവസന്തമേ നിന്റെ ഓർമ്മകൾ എന്നും സ്മരിച്ചിടും തോഴനാം .
ചില ഓർമ്മകൾ എന്നും മരിക്കാതെ മറക്കാതെ അങ്ങനെ കിടക്കും . പണ്ട് ആരോ പറഞ്ഞപോലെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ .

"പ്രണയദിനമായിട്ട് വെറുതെ വാചക കസർത്ത് നടത്താൻ ഇവൻ ആരുവാടെ എന്നൊന്നും പൊങ്കാലയുമായി വരണ്ട എനിക്ക് തോന്നുന്നത് കുത്തിക്കുറിക്കാൻ അല്ലെ പഹയന്മാരെ ഞാൻ ഇവിടെ എഴുതികൂട്ടുന്നത്" .

പ്രണയം പലരിലും പലതരത്തിലും ആവാം. ചിലപ്പോഴൊക്കെ അതൊരു മുത്തശ്ശി കഥ പോലെ ചില തുടർച്ച മാത്രമായി മാറുകയും ചെയ്യും.  പറഞ്ഞു വന്നത് കഴിഞ്ഞ ജന്മത്തിത്തിലെ തിന്റെ തുടർച്ച എന്നാണ് പുരോഗമനവാദികളെ ഇങ്ങള് അങ്ങോട്ട് മാറിയിരി ഞമ്മള് ഇബിടെ സ്വർഗവും നരകവും ഉണ്ടെന്നു വിശ്വസിക്കുന്ന ചെങ്ങായിമാരോട് ആണ് പറയുന്നത് ആപ്പോ പറഞ്ഞു വന്നത് പ്രണയം /  മുഹബത് ഇത് ആർക്കും ആരോടും എപ്പോഴും പ്രായബേദമന്യേ  തോന്നുന്ന ഒരു വികാരം .

   
   
   

Thursday, August 1, 2019

നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ..

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയിൽ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാർത്തകളിലൂടെ അറിഞ്ഞത് വളരെ വേദനയോടെയായിരുന്നുആദരാഞ്ജലികൾ :- 

സിനിമ സ്റ്റൈൽ കൊലപാതകം ആസൂത്രണം ചെയ്തപ്പോൾ ഇവനൊന്നും ബോധമില്ലായിരുന്നോ,
അവൻറെ കൂടെ പരിപാടിക്ക് ഇറങ്ങി തിരിച്ച വീട്ടുകാരെയും സമ്മതിക്കണം.
തെളിയിക്കപ്പെട്ടാൽ ലഭിക്കാനിടയുള്ള കോടതി കയറ്റവും ജയിൽവാസവും ഒക്കെ അറിയാത്ത ടീമുകളുമല്ല.അതിലുപരി ഒരു ജീവനെടുക്കാൻ ഇവർ കാണിച്ച അതിസാഹസികത,
മറ്റൊരു വീട്ടിലെ പ്രിയപെട്ടവളായിരുന്നവൾ,സ്നേഹിച്ചു പോയി എന്ന കാരണത്താൽ,കാമുകനെ അകമഴിഞ്ഞ് അവൾ വിശ്വസിച്ചിട്ടുണ്ടാവണം.
അവനു ആവശ്യം കഴിഞ്ഞു താല്പര്യം തീർന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവൾക്കുണ്ടായില്ല,
അതാണല്ലോ അവസാനമായി അവനോടൊപ്പം കാറിൽ കയറി തൻറെ കൊലക്കളമായ അവൻറെ വീട്ടിലേക്കു യാത്ര തിരിച്ചതും,
ഇവിടെ തെറ്റും ശരിയും അവലോകനം ചെയ്യാൻ കഴിയുന്നില്ല,പ്രണയം ഏറ്റവും സുന്ദരമാന്നെന്നതിൽ തർക്കമില്ല.എന്നാൽ അതിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് അടുത്തിടെ ഏറെ കേൾക്കുന്നതും.
ഇന്നത്തെ കാലത്തു,പ്രണയിക്കുന്നവർക്ക് കാത്തിരിപ്പിൻറെ ആവശ്യമില്ല,എന്തും ഞൊടിയിടയിൽ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവിൽ ചിലർക്ക് പ്രണയം തമാശ മാത്രം, തമാശ രണ്ടു പേർക്കും ഒരേ പോലെ ആസ്വദിക്കാനും തിരിച്ചറിയാനും സാധിച്ചാൽ വസ്ത്രം മാറുന്ന ലാഘവത്തോടെ അടുത്ത ഇരയെ തേടാനും അവർക്കു കഴിയും.
ഇവിടെ രാഖിക്ക് തമാശ ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,അതവളുടെ മരണത്തിലേക്കും വഴി തെളിച്ചു.
ഒരു പ്രായം കഴിഞ്ഞാൽ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉപേദശം നടത്താൻ മാതാപിതാക്കൾക്ക് കഴിയണമെന്നില്ല,അത് ചെവിക്കൊള്ളാൻ കുട്ടികൾക്കും.
നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ,
ആർക്കും ആരുടെയും ജീവൻ എടുക്കാനുള്ള അവകാശമില്ലെന്ന സത്യം മനസ്സിലാക്കുക,
ആരുടെയെല്ലാം കണ്ണ് മൂടികെട്ടിയാലും പ്രപഞ്ച ശക്തി എന്നുള്ളതിൽ നിന്നും രക്ഷപെടാൻ കഴിയില്ലാർക്കും എന്നതിന് തെളിവാണ് മൂടിവയ്ക്കപ്പെട്ട രാഖി യുടെ കൊലപാതകം പുറംലോകമറിഞ്ഞത്.


വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...