ആളൊഴിഞ്ഞ ചായക്കടകൾ....
ആരവമൊഴിഞ്ഞ അങ്ങാടികൾ...
പതിവു തെറ്റിച്ച് കിളികളുടെ രൗദ്ര സംഗീതം...
പാടി ഉറക്കുകയും കൂകി ഉണർത്തുകയുമായിരുന്നു ..
സാന്ദ്രതുന്ദിലമായിരുന്നു. ദിഗന്തങ്ങളിൽ മണിനാദമായിരുന്നു ..
ഈയ്യിടെയായി കിളികൾ പോലും രൗദ്രഭാവത്തിലാണ്..
ശിഷ്യരുടെ കാതരമിഴികളിൽ ഗുരുവിൻ്റെ ചടുലതാളം .
ചിലയ്ക്കാത്ത ചിലങ്കകൾ.വിശ്വാമിത്രന് തപസ് തെറ്റുന്നു.
ഇഞ്ചയും താളിയുമില്ലാതെ നീരാട്ടു മുടങ്ങിയ ഋഷികന്യകമാർ തൊട്ടാവാടിക്ക് സമാനം അലസമായ മാൻകൂട്ടങ്ങൾ ...
ചുവടു തെറ്റുകയാണ് ചടുലനൃത്തമാണ്...
പൊട്ടിയ ചിലങ്കകളാണ് ... എങ്കിലും .. കുരുന്നു കുഞ്ഞുങ്ങളുടെ കണ്ണിൽ വെളിച്ചമേറുന്ന പ്രതീക്ഷകൾ തനിയാണ് ...
വെള്ളരിമല നിരകളുടെ മട്ടുപ്പാവിൽ വെള്ള കൊറിയ നീലാകാശം തന്നെയാണ് ... നിഴലുകൾ വെയിലു കായുകയായിരുന്നു ഇരുവഴഞ്ഞി രൗദ്ര താണ്ഡവം ആടിത്തിമിർക്കുകയാണ് .


No comments:
Post a Comment