About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം

Sunday, September 12, 2021

ഗുരു വേ നമഃ

പെരുന്നാൾ കഴിഞ്ഞതോടെ ജോലിയുടെ മട്ടും മാറി ... കുറച്ചു തിരക്കായി പോയി എങ്കിലും ഉറങ്ങും മുൻപ് മനസിൽ നിറയുന്ന ഓർമകൾ ചില നോവുകളായി അങ്ങനെ കിടക്കും..... ഏവർക്കും പ്രിയപെട്ട ഒരു അധ്യാപിക/ അധ്യാപകൻ എങ്കിലും നമ്മുടെ ഒക്കെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടാവും എന്നിലെ ചില ഓർമകൾ ആണ് ഇന്നത്തെ കുത്തികുറിക്കൽ....

    കൂടു വിട്ട് കൂടുമാറി ദേശാടനം നടത്തുന്ന പക്ഷികളെ പോലെ ഉയർന്ന അഭ്യാസത്തിനായി വിദ്യ എന്ന  മാന്ത്രികചെപ്പിന്റെ പുതുപുത്തൻ അധ്യായങ്ങൾ തുറക്കനായുള്ള നെട്ടോട്ടത്തിൽ ആയിരുന്നു എല്ലാ കൊല്ലവും പോലെ ഇക്കൊല്ലവും .
        മഴ നഞ്ഞുള്ള അധ്യായന വർഷാരംഭം ഒരുചെടിയെ  നമ്മൾ ഒരിടത്തു നിന്ന് മാറ്റി സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന അതെ സന്തുലിതാവസ്ഥ ആയിരുന്നു എന്നിലും എന്തെന്നില്ലാത്ത പരവേശം .. അകെ ഒരു ആശ്വാസം എന്നത് അടുത്തറിഞ്ഞ ചില മിത്രങ്ങളുടെ സഹവാസം മാത്രമായിരുന്നു ...


 

"അധികം വൈകാതെ അറിയിപ്പെത്തി എല്ലാവരും അവനവന്റെ ഇരിപ്പടത്തിൽ ചെന്നിരിക്കേണ്ടതാകുന്നു എന്ന് " ...  മണി മുഴങ്ങി തുടങ്ങി... അതുവരെ ആർത്തിരമ്പിയ കടൽ പോലെ നിന്നിരുന്ന ക്ലാസ്സ്മുറികൾ പതിയെ ശാന്തമാക്കാൻ തുടങ്ങി .. ഞങ്ങളിലെ അമ്പരപ്പിനു വിരാമം ഇട്ടുകൊണ്ട് ഞങ്ങളുട അപ്പർ പ്രൈമറിയിലെ ക്ലാസ് ടീച്ചർ എത്തി "സിസിലി ടീച്ചർ " ഇതുവായിക്കുമ്പോൾ ചിലർക്കെങ്കിലും ഒന്ന് തോന്നിയേക്കാം എന്തിനാണിത്ര അമ്പരപ്പ് എന്ന് വേറെ ഒന്നുമല്ല രൗദ്രഭാവങ്ങൾ ഒന്നുമില്ലാത്ത ഒരു ടീച്ചർ ആവണമെന്നായിരുന്നു  അന്നേരങ്ങളിൽ ദൈവത്തിനു ലഭിച്ച പ്രാർത്ഥനകളിൽ ഏറെയും .... 

       എന്തോ ദൈവത്തിനു എല്ലാവരുടെയും പ്രാർത്ഥനകൾ ഒരേ സമയം കേൾക്കുവാൻ കഴിഞില്ല എന്നുവേണം കരുതാൻ ... പരമ്പരാഗതമായി ചില വാ മൊഴികൾ പോലെ നമ്മിലെ അധ്യാപകർക്ക് നമ്മെ മുൻപേ പോയവർ കൈ മാറി വരുന്ന ചില ഓമനപ്പേരുകൾ ഉണ്ടാവും അതിൽ ചില പേരുകൾ ഒകെ സ്വാഭവത്തെ യും ശാരിക ഭാവനയും നിറഞ്ഞതാവണം എന്ന് വേണം പറയാൻ . പൊതുവെ എല്ലാ അധ്യാപനത്തിന്റെ ഭാവങ്ങളും രൗദ്രo നിറഞ്ഞതാണെന്നുള്ള എന്റെ സങ്കൽപ്പങ്ങളെല്ലാം  കാറ്റിൽപറത്തുന്നതായിരുന്നു ടീച്ചറുടെ പൊടുന്നനെയുള്ള പെരുമാറ്റം ...  ക്ലാസ് ലീഡർ എന്ന ഉത്തരവാദിത്തം  എന്നെ ഏല്പിച്ച സഹപാഠികളെ  സ്മരണയോടെ നോക്കി നിന്നിരുന്ന എന്നെ ടീച്ചർ ഉത്തരവാദിത്തങ്ങളുടെ നീണ്ട നിര തന്നെ ഏല്പിച്ചു ... പിന്നീടങ്ങോട്ടുള്ള അദ്ധ്യയന കാലം ബാല്യത്തിൽ ലഭിക്കുന്ന ഒരു പിടി ഓർമകൾ നമുക്ക് സമ്മാനിക്കുന്ന നിമിഷങ്ങൾ ആയിരുന്നു .

എല്ലാ ക്ലാസ് മുറികളിലും പോലെ തന്നെ ഞങ്ങളുടെ ക്ലാസ് മുറികളും എന്നും ഞങ്ങൾക്ക് അറിവിന് അപ്പുറമുള്ള ഒരു മനോഹരമായ അന്തരീക്ഷമായിരുന്നു സമ്മാനിച്ചു കൊണ്ടിരുന്നത് .
കാലമേറെ കഴിഞ്ഞിട്ടും ഇന്നീ മണലാരണ്യത്തിൽ ഏകാന്തതയിൽ എന്നെ പിടിച്ചിരുതുന്നത് അന്ന് അവിടെ കേട്ട് മറന്നു ആ ആർപ്പുവിളികൾ മാത്രമാണ് ... ഇന്ന് എല്ലാവരും എവിടെയാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല .ഒന്നു മാത്രം അറിയാം  ഒരു നേരം എങ്കിലും ആശിച്ചുപോയിട്ടുണ്ടാവും വീണ്ടും ആ ചീനി മരത്തണലിൽ ഇരിക്കാൻ ... ആശിക്കാം നമ്മുക്ക് കുന്നോളം എങ്കിലും കുന്നികുരുവെങ്കിലും കിട്ടുമാറാറുവിന് എന്ന കവി വാക്യം പോലെ ... ഇന്നാ ആശയ്ക്ക് അപ്പുറത്തെ യാഥാർത്ഥ്യത്തിൽ ചീനി മരമില്ല . കാലത്തിന്റെ കുത്തൊഴുക്കിൽ ചിലതെല്ലാം ഓർമകളിൽ മാത്രം വസന്തം തീർക്കുന്നവയായിരിക്കുന്നു . 

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...