About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം

Monday, February 26, 2024

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവിതത്തിലേക്കു ഒരു വെളിച്ചമെന്നോണം കടന്നുവരുന്നവുണ്ട് - ചില ഊർജം തരാൻ വന്നവരെന്നോണം . ആ ഊർജത്തിന്റെ ഉയർത്തെഴുനേൽപ്പിൽ നിന്നാണ് ഇന്നും ഈ പേന ചലിച്ചു തുടങ്ങിയത് - തമാശയ്ക് എന്നോണം ഉള്ള ചോദ്യം ആയിരുന്നു എഴുത്തു നിർത്തരുത് - ഞാൻ വേണമെങ്കിൽ ബോൾ പേന തന്ന്  സഹായിക്കാം എന്ന് - ചില വെറും വാക്കുകൾ അല്ലെ നമ്മെ കൊണ്ട് പലതും ചെയ്യിപ്പിച്ചു തുടങ്ങിയത് --- വീണ്ടും എഴുതുക --അല്ല കുത്തി കുറിക്കുക ആണ് - 

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും ...
 വായിച്ചു വളർന്നാൽ വിളയും 
 വായിക്കാതെ വളർന്നാൽ വിളയും"    
                                                        



അതെ കുഞ്ഞുണ്ണിമാഷിന്റെ വരികൾ തന്നെ
നമ്മുടെ ഒക്കെ  ഇന്നത്തെ ജീവിതം എല്ലാത്തരം വായനകൾക്കും ഓരോ ആഴം കല്പിച്ചുകൊണ്ടാണല്ലോ മുന്നേറുന്നത് - ചിലരങ്ങനെയാണ് വായനയിലൂടെ ഉള്ളിലേക്കാവേശിക്കുകയാണ് - ചിലതെങ്ങനെയാണ് അനുഭവങ്ങളിലൂടെ ഉള്ളിലേക്കു സ്വാംശീകരിക്കുകയാണ് - ചില യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ  നമ്മുക് തന്നെ വിശ്വസിക്കാൻ കഴിയാത്ത വിധം നമ്മളും അവരുടെ കൂടെ ആ യാത്രയിൽ ഉൾപ്പെട്ടു പോവും . 

ഒരിക്കൽ ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിച്ചു ഇങ്ങനെ - ഗുരു നമ്മൾ വായിക്കുന്നത് എന്തും നമ്മെ സ്വാധീനിക്കുമോ ? സ്വാധീനിക്കുമെങ്കിൽ നമ്മളിൽ ഭൂരിഭാഗവും ആ എഴുത്തുകൾക്ക് അടിമപെടില്ലേ എന്ന് ? 
ചോദ്യത്തിന് ആ ഗുരു നൽകിയ ഉത്തരം ആയിരുന്നു --
ആ വിദ്യാർത്ഥിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾക് തുടക്കം :
 "നീ അടിമപ്പെടുന്നിടത്ത്‌  ആണ് നിന്റെ തോൽവി. മറിച്ചു  നീ അതിലെ പാഠങ്ങൾ  ഉൾകൊണ്ട്  കൊണ്ട് മുന്നേറുക ആണെങ്കിൽ നിനക്കു വിജയവും തോൽവിയും തമ്മിൽ ഉള്ള അന്തരം തെളിഞ്ഞു വരും . 

ഇന്നത്തെ ഭ്രാന്തമായ കുത്തികുറികല്ലുകൾ  ഇവിടെ നിർത്തുന്നു ... (തുടരും,) 

പേനയിൽ മഷി നിറക്കാൻ ആഹ്വാനം നൽകിയ മിത്രമേ നന്ദി ... 




വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...