പ്രവാസം തുടങ്ങിയിട്ട് രണ്ടു വർഷത്തോളം ആയി എങ്കിലും മരുഭൂമിയും ഒട്ടകങ്ങളും കാണുന്നത് ആദ്യമായിട്ടാണ്....
ദോഹ നഗരത്തിലെ ശീതികരിച്ച നാല്ച്ചുവരുകൾക് അപ്പുറത്തെ അറേബ്യൻ മണലാരണ്യത്തിൽ പോന്ന് വിളയണ അശാസ്ത്രീയ കൃഷി തോട്ടത്തിലേക്ക് ഉള്ള യാത്ര...
യാത്രാമദ്ധ്യേ സന്തത സഹചാരി മലബാറി ക്ക് ഫോണിൽ എന്തൊക്കെയോ മെസ്സേജ് വരുന്ന ശബ്ദം കേട്ടാണ് ഞാനും ശ്രവിക്കാൻ തുടങ്ങിയത്.... മൂന്നു വയസുകാരൻ ഉമ്മയുടെ മൊബൈൽ എടുത്ത് അവൻ മാത്രം രൂപ പെടുത്തിയ ഭാഷയിൽ ഉപ്പയോട് വർത്തമാനം പറയുന്നത് ആണ്....
ഇതെല്ലാം കേട്ടിട്ടും എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മട്ടിൽ വളയം പിടിച് ഉപ്പയുടെ യാത്ര മുന്നോട്ട് തന്നെ... ചിലനേരത്തു നമ്മൾ എന്തൊക്കെ മൂടി വെച്ചാലും നമ്മുടെ മുഖം അത് തുറന്നു കാട്ടും " മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്നതും അതുമൂലം ആവാം "
ചിന്തിക്കാൻ ഒരുപാട് ഉണ്ടായിരുന്നു എനിക്കും... മൂന്നു വയസുകാരൻ പറഞ്ഞ വാക്കിൽ അധികവും ഉപ്പച്ചി എന്നാ നാട്ടിലേക്ക് എന്നുള്ളത് മാത്രം ആയിരുന്നു... വാക്കുകൾകൊണ്ട് നിസാരവൽകരിക്കാൻ നമ്മൾ ഓരോരുത്തരും പറയും അവൻ ഒരു പ്രവാസി അണെന്ന്....
പ്രവാസം എന്ന മൂന്നക്ഷരം കൊണ്ട് നിർവചിക്കാൻ പറ്റാത്ത അർത്ഥങ്ങൾ ഉൾകൊണ്ട് നടക്കുന്ന വാക്ക്.... ഉറ്റവരെയും ഉടയവരെയും കടലിനക്കരെ നിർത്തി അവരുടെ സന്തോഷം മാത്രം കാണാൻ വേണ്ടി മരുഭൂമിയിലെ ഉഷണകാറ്റും പേറി ജീവിതം മുന്നോട്ട് നീകുന്ന അടിമകൾ....
ഇതുപോലത്തെ ഓരോ ഉപ്പമാരുടെയും വളയങ്ങൾ നേരായ വഴിക്ക് പോകുമാറാവട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം ......

No comments:
Post a Comment