"ദിവസവും എന്തെങ്കിലും ഒക്കെ എഴുതിയിലെങ്കിൽ വായന അല്ലെങ്കിൽ എഴുത്ത് നശിക്കുമെന്ന് വിശ്വസിക്കുന്നവരോട് പുരാതന കാലം മുതൽക്കേ എഴുത്തും വായനയും അതത് കാലത്തെ പ്രതിനിധീകരിക്കുന്ന സംസ്കാരത്തിൽ തന്നെ ഉപയോഗിച്ച് പോരുന്ന നാം ഓരോരുത്തരും... അതിപ്പോ ഓരോ പ്രദേശങ്ങളിലും അതത് നാടിന്റെ സംസ്കാരം വിളിച്ചോതുന്ന ഭാഷാ പ്രയോഗങ്ങൾ ആയിരിക്കും എന്ന് മാത്രം.... "
"ഇതിപ്പോ എന്തിനാ നി ഇവിടെ പറഞ്ഞത് എന്ന് ചൊദികുന്നവരോട്.... ഒന്നേ ഉള്ളൂ വിമർശനങ്ങൾ എഴുതാൻ ഉള്ള ഊർജ്ജം പകരും എന്ന് വിശ്വസിക്കുന്നു...."
ചിന്ത :-
ഈ ബ്ലോഗിൽ കുത്തികുറിക്കുന്നവർ ഒക്കെ ഭ്രാന്തന്മാർ ആണ് എന്നാണ് അനിയത്തിയുടെ വിശ്വാസം..... അല്ല പൊതുവെ കുടുംബത്തിലെ മൊത്തം പേരുടെയും... എങ്കിലും ഒന്ന് ചൊദിച്ചൊട്ടെ നാം ഒരോരുത്തർക്കും ചില ചില വട്ടുകൾ ഉണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാനും... നമ്മിലെ വട്ടിന്റെ അളവ് അനുസരിച്ച് അതിനുള്ള ചികിത്സയുടെ അളവും വർദ്ധിക്കും.... ഒരിക്കൽ നമ്മടെ പപ്പു ചേട്ടന്റെ കുതിരവട്ടം തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു ചാരിറ്റി സംഘടന സങ്കടിപിച്ച പരിപാടിയുമായി ബന്ധപ്പെട്ട് അവിടെ സന്ദർശിക്കുകണ്ടായി . അന്ന് അവിടെ കണ്ട കാഴ്ചയിൽ നിന്നും ഉൾതിരിഞ്ഞ ചിന്തയാണ് ഇന്നത്തെ ഈ കുറിപ്പ് ...
നമ്മിലെ മാനസിക നില തെറ്റുമ്പോൾ നമ്മൾ അവരെ പ്രാന്തന് എന്ന ഓമനപേരുനല്കി വിളി തുടങ്ങുന്നു.. വളരെ ലളിതമായി ഒരു ചിന്ത :- എങ്കിൽ ഒരുദിവസത്തെ മലയാളിയുടെ വായനാശീലമായ ദിനപത്രത്തിലെ ആമുഖ കാഴ്ചകൾ വായിച്ചു രസിക്കുന്ന നമ്മെ എന്ത് പേര് നൽകി വിളിക്കണം.... പത്രധർമത്തെ ആശേഷം മറന്നു വെറും ലാഭക്കൊതി മൂത്തു സന്തുലിതമായ വാർത്തകളെ വളച്ചൊടിച്ചു എഴുതുന്ന കുത്തക കളെ നാം എന്താണ് വിളിക്കേണ്ടത് ...
വട്ടൻ എന്ന് മുദ്ര കുത്തന്നുവർ അതിലുപരി ആ വട്ടിനെ സ്നേഹിക്കുന്നു എന്ന് വേണം കരുതാൻ.

ഈ വട്ടനും ഉണ്ട് കുറെ ചിന്തിക്കാൻ ...... അതിലേറെ ചിന്തിപ്പിക്കാൻ...!!!
....

No comments:
Post a Comment