എഴുത്തുകൾ ഒക്കെ ഒന്നിന്റെ തുടർച്ച മാത്രമാണ് ....
ആദ്യമേ പറഞ്ഞു തുടങ്ങിയത് ചിലതൊക്കെ ചിലർക്ക് ഇടക്ക് കയറി വായികുമ്പോൾ തോന്നും പരസ്പര വിരുദ്ധമായി ഇവനെന്തോകെയാ ഇൗ എഴുതി കൂട്ടുന്നത് എന്ന്....
കൂടപിറപ്പിലായമ ഒരു ദാരിദ്ര്യം തന്നെ ആണ്...
പറയുമ്പോ നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞയിൽ തന്നെ പ്രതിപാദിക്കുന്നു നമ്മൾ ഒക്കെ ഒരമ്മ പെറ്റ മക്കൾ ആണെന്ന്.. എങ്കിലും ഒരേ കൂരയിൽ കിടന്നു ഒരേ സാഹചര്യത്തിൽ വളർന്ന കുറെ അധികം ബന്ധങ്ങള്ക് വഴി
ഒരുക്കുന്ന ഒരു രക്ത ബന്ധം എന്നത് ഒരു മനുഷ്യന് കുറെ അധികം സ്ഥാനമാനങ്ങൾ നൽകുന്നതാണ് ...
അതൊക്കെ മറ്റുള്ളവർ അനുഭവിക്കുമ്പോൾ ഒരു കാഴ്ചക്കാരന്റെ ഉടുപ്പും അണിഞ്ഞു നോക്കി നിൽക്കേണ്ടി വരുന്ന ഒറ്റ കുറുക്കന്റെ മനോഭാവം ആണ്. ഇന്നലെകളുടെ എന്നിൽ ഏറ്റ മുറിവുകൾ....
ഒരുക്കുന്ന ഒരു രക്ത ബന്ധം എന്നത് ഒരു മനുഷ്യന് കുറെ അധികം സ്ഥാനമാനങ്ങൾ നൽകുന്നതാണ് ...
അതൊക്കെ മറ്റുള്ളവർ അനുഭവിക്കുമ്പോൾ ഒരു കാഴ്ചക്കാരന്റെ ഉടുപ്പും അണിഞ്ഞു നോക്കി നിൽക്കേണ്ടി വരുന്ന ഒറ്റ കുറുക്കന്റെ മനോഭാവം ആണ്. ഇന്നലെകളുടെ എന്നിൽ ഏറ്റ മുറിവുകൾ....
ഒരു പെങ്ങളുട്ടി ഉണ്ടാവുക എന്നത് നമ്മിലെ ചിലർക്കെങ്കിലും ദൈവം കൊടുത്ത സൗഭാഗ്യം ആണ്.
അവളുടെ കുറുമ്പുകൾക് മുന്നിൽ നിന്ന് കൊടുക്ക .. അവള് ഉണ്ടാകുന്ന കോലാഹലങ്ങളക്ക് അച്ഛനമ്മമാരുടെ പാത്രമാകുക.. ഒടുവിൽ ആരെങ്കിലും പിടിച്ചു അവളെ ഏൽപ്പിക്കുമ്പോൾ മാറി നിന്നു വിങ്ങിപോട്ടുക ഇതൊക്കെ ഒരു ഏട്ടൻ അവുമ്പോ കിട്ടുന്ന വികാരങ്ങൾ ആണ്... ചിലപ്പോ കൂടപിറപ്പ് ഉള്ളവർ പറയുമായിരിക്കും അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്.. ഉള്ളവൻ അല്ലേ അതിന്റെ വിഷമം അറിയൂ എന്ന് എങ്കിൽ ഒന്ന് ചോദിച്ചോട്ടെ .. എങ്ങനെ ഒക്കെ വഴക്കിടുന്നവർ ആയാലും ഒടുവിൽ ഒരു ഏട്ടാ... / ചേച്ചി.... വിളിയിൽ തീരുന്ന വഴക്കെ ഉണ്ടാകൂ.. എന്നിലെ സൗഹൃദങ്ങൾക്ക് ഇടയിൽ ഞാൻ കണ്ട് വളർന്ന അല്ല അനുഭവിച്ചറിഞ്ഞ സത്യം മാത്രം..
ചിലപ്പോഴൊക്കെ അടുത്ത മിത്രങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അവൾ / അവൻ കുടുംബ വീട്ടിൽ പോയതാണ് വെറുതെ എന്തിനാ ഇന്നിപ്പോ നേരത്തെ വിട്ടിൽപോയിട്ട് ഒരു ഒച്ചയും അനക്കവും ഉണ്ടാകില്ല എന്ന്... പറയുന്ന വാകുക്കൾ ഒക്കെ ഒരു ഒഴുകിൽ ഒഴുകി വരുന്നവ അല്ല ഉള്ളിലെ ഉൾവലികൾ ആണ് നാം അറിയാതെ നമ്മുടെ നാവിലും..... മുഖത്തും പ്രതിപാദിക്കുന്നത്....
നമ്മുടെ പുഞ്ചിരി യുടെ ഉള്ളറിയാൻ എവിടേയും പോകേണ്ടതില്ല നമ്മിലേക്ക് തന്നെ നോക്കിയാൽ മതി എന്ന് പറയുന്നതും അതല്ലേ......
ഈ കണ്ട സൗഭാഗ്യങ്ങൾ ഒക്കെ ഉണ്ടായിട്ടും വേണ്ടോം വിധം അതുപയോഗിക്കാൻ നാം ഒരുക്കമല്ല .... എവിടേയും സ്നേഹബന്ധങ്ങൾ ഏൽക്കുന്ന മുറിവുകൾ ക്ക് അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രപിതാവും സാക്ഷിയാകുന്നു....
എന്നിലെ മുറിവുകൾ നാളെയുടെ നന്മ ചൊരിയട്ടെ.... സ്നേഹബന്ധങ്ങൾ പൂത്തുലയ്യട്ടെ....

Aa pazhaya kozhikoden kaka ...
ReplyDeleteകാലമെത്ര കഴിഞ്ഞാലും നമ്മൾ നമ്മളല്ലാതാവുന്നില്ലല്ലോ ...
Delete