About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം

Sunday, June 2, 2019

عامل ----- എമിൽ

പ്രവാസം തുടങ്ങിയിട്ട് രണ്ടു വർഷത്തോളം ആയി എങ്കിലും മരുഭൂമിയും ഒട്ടകങ്ങളും കാണുന്നത് ആദ്യമായിട്ടാണ്.... 

ദോഹ നഗരത്തിലെ ശീതികരിച്ച  നാല്ച്ചുവരുകൾക്  അപ്പുറത്തെ അറേബ്യൻ മണലാരണ്യത്തിൽ പോന്ന് വിളയണ അശാസ്ത്രീയ കൃഷി തോട്ടത്തിലേക്ക് ഉള്ള യാത്ര...

യാത്രാമദ്ധ്യേ സന്തത  സഹചാരി മലബാറി ക്ക് ഫോണിൽ എന്തൊക്കെയോ മെസ്സേജ് വരുന്ന ശബ്ദം കേട്ടാണ് ഞാനും ശ്രവിക്കാൻ തുടങ്ങിയത്.... മൂന്നു വയസുകാരൻ ഉമ്മയുടെ മൊബൈൽ എടുത്ത് അവൻ മാത്രം രൂപ പെടുത്തിയ ഭാഷയിൽ ഉപ്പയോട് വർത്തമാനം പറയുന്നത് ആണ്....
ഇതെല്ലാം കേട്ടിട്ടും എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മട്ടിൽ വളയം പിടിച്  ഉപ്പയുടെ യാത്ര മുന്നോട്ട് തന്നെ...  ചിലനേരത്തു നമ്മൾ എന്തൊക്കെ മൂടി വെച്ചാലും നമ്മുടെ മുഖം അത് തുറന്നു കാട്ടും  

" മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്നതും അതുമൂലം ആവാം "

ചിന്തിക്കാൻ ഒരുപാട് ഉണ്ടായിരുന്നു എനിക്കും... മൂന്നു വയസുകാരൻ പറഞ്ഞ വാക്കിൽ അധികവും ഉപ്പച്ചി  എന്നാ നാട്ടിലേക്ക് എന്നുള്ളത് മാത്രം ആയിരുന്നു... വാക്കുകൾകൊണ്ട് നിസാരവൽകരിക്കാൻ നമ്മൾ ഓരോരുത്തരും പറയും അവൻ ഒരു പ്രവാസി അണെന്ന്....
പ്രവാസം എന്ന  മൂന്നക്ഷരം കൊണ്ട് നിർവചിക്കാൻ പറ്റാത്ത അർത്ഥങ്ങൾ ഉൾകൊണ്ട് നടക്കുന്ന വാക്ക്.... ഉറ്റവരെയും ഉടയവരെയും കടലിനക്കരെ  നിർത്തി അവരുടെ സന്തോഷം മാത്രം കാണാൻ വേണ്ടി മരുഭൂമിയിലെ ഉഷണകാറ്റും പേറി ജീവിതം മുന്നോട്ട് നീകുന്ന അടിമകൾ....

ഇതുപോലത്തെ ഓരോ ഉപ്പമാരുടെയും വളയങ്ങൾ നേരായ വഴിക്ക് പോകുമാറാവട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം ...... 

Saturday, June 1, 2019

ദാരിദ്ര്യം...

എഴുത്തുകൾ ഒക്കെ ഒന്നിന്റെ തുടർച്ച മാത്രമാണ് ....
ആദ്യമേ പറഞ്ഞു തുടങ്ങിയത് ചിലതൊക്കെ ചിലർക്ക് ഇടക്ക്‌ കയറി വായികുമ്പോൾ തോന്നും പരസ്പര വിരുദ്ധമായി ഇവനെന്തോകെയാ ഇൗ എഴുതി കൂട്ടുന്നത് എന്ന്....

കൂടപിറപ്പിലായമ ഒരു ദാരിദ്ര്യം തന്നെ ആണ്...

പറയുമ്പോ നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞയിൽ തന്നെ പ്രതിപാദിക്കുന്നു നമ്മൾ ഒക്കെ ഒരമ്മ പെറ്റ മക്കൾ ആണെന്ന്.. എങ്കിലും ഒരേ കൂരയിൽ കിടന്നു ഒരേ സാഹചര്യത്തിൽ വളർന്ന കുറെ അധികം ബന്ധങ്ങള്ക് വഴി
ഒരുക്കുന്ന ഒരു രക്ത ബന്ധം എന്നത് ഒരു മനുഷ്യന് കുറെ അധികം സ്ഥാനമാനങ്ങൾ നൽകുന്നതാണ് ...
അതൊക്കെ മറ്റുള്ളവർ അനുഭവിക്കുമ്പോൾ ഒരു കാഴ്ചക്കാരന്റെ ഉടുപ്പും അണിഞ്ഞു നോക്കി നിൽക്കേണ്ടി വരുന്ന ഒറ്റ കുറുക്കന്റെ മനോഭാവം ആണ്. ഇന്നലെകളുടെ എന്നിൽ ഏറ്റ മുറിവുകൾ....
ഒരു പെങ്ങളുട്ടി ഉണ്ടാവുക എന്നത് നമ്മിലെ ചിലർക്കെങ്കിലും ദൈവം കൊടുത്ത സൗഭാഗ്യം ആണ്.
അവളുടെ കുറുമ്പുകൾക് മുന്നിൽ നിന്ന് കൊടുക്ക .. അവള് ഉണ്ടാകുന്ന കോലാഹലങ്ങളക്ക് അച്ഛനമ്മമാരുടെ  പാത്രമാകുക.. ഒടുവിൽ ആരെങ്കിലും പിടിച്ചു അവളെ ഏൽപ്പിക്കുമ്പോൾ മാറി നിന്നു വിങ്ങിപോട്ടുക ഇതൊക്കെ ഒരു ഏട്ടൻ അവുമ്പോ കിട്ടുന്ന വികാരങ്ങൾ ആണ്...  ചിലപ്പോ കൂടപിറപ്പ്‌ ഉള്ളവർ പറയുമായിരിക്കും അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്.. ഉള്ളവൻ അല്ലേ അതിന്റെ വിഷമം അറിയൂ എന്ന് എങ്കിൽ ഒന്ന് ചോദിച്ചോട്ടെ .. എങ്ങനെ ഒക്കെ വഴക്കിടുന്നവർ ആയാലും ഒടുവിൽ ഒരു ഏട്ടാ... / ചേച്ചി.... വിളിയിൽ തീരുന്ന വഴക്കെ ഉണ്ടാകൂ.. എന്നിലെ സൗഹൃദങ്ങൾക്ക്  ഇടയിൽ ഞാൻ കണ്ട് വളർന്ന അല്ല അനുഭവിച്ചറിഞ്ഞ സത്യം  മാത്രം..
ചിലപ്പോഴൊക്കെ അടുത്ത മിത്രങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അവൾ / അവൻ കുടുംബ വീട്ടിൽ പോയതാണ് വെറുതെ എന്തിനാ ഇന്നിപ്പോ നേരത്തെ വിട്ടിൽപോയിട്ട്‌ ഒരു ഒച്ചയും അനക്കവും ഉണ്ടാകില്ല എന്ന്... പറയുന്ന വാകുക്കൾ ഒക്കെ ഒരു ഒഴുകിൽ ഒഴുകി വരുന്നവ അല്ല ഉള്ളിലെ  ഉൾവലികൾ ആണ് നാം അറിയാതെ നമ്മുടെ നാവിലും..... മുഖത്തും പ്രതിപാദിക്കുന്നത്....
നമ്മുടെ പുഞ്ചിരി യുടെ ഉള്ളറിയാൻ എവിടേയും പോകേണ്ടതില്ല നമ്മിലേക്ക് തന്നെ നോക്കിയാൽ മതി എന്ന് പറയുന്നതും അതല്ലേ......
ഈ  കണ്ട സൗഭാഗ്യങ്ങൾ ഒക്കെ ഉണ്ടായിട്ടും വേണ്ടോം വിധം അതുപയോഗിക്കാൻ നാം ഒരുക്കമല്ല .... എവിടേയും സ്നേഹബന്ധങ്ങൾ ഏൽക്കുന്ന മുറിവുകൾ ക്ക് അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രപിതാവും സാക്ഷിയാകുന്നു.... 


എന്നിലെ മുറിവുകൾ നാളെയുടെ നന്മ ചൊരിയട്ടെ.... സ്നേഹബന്ധങ്ങൾ പൂത്തുലയ്യട്ടെ....

Friday, May 31, 2019

ഒരു വട്ടന്റെ കുറിപ്പ് ...

"ദിവസവും എന്തെങ്കിലും ഒക്കെ എഴുതിയിലെങ്കിൽ വായന അല്ലെങ്കിൽ എഴുത്ത് നശിക്കുമെന്ന് വിശ്വസിക്കുന്നവരോട് പുരാതന കാലം മുതൽക്കേ എഴുത്തും വായനയും അതത് കാലത്തെ പ്രതിനിധീകരിക്കുന്ന സംസ്കാരത്തിൽ തന്നെ ഉപയോഗിച്ച് പോരുന്ന നാം ഓരോരുത്തരും... അതിപ്പോ ഓരോ പ്രദേശങ്ങളിലും അതത് നാടിന്റെ സംസ്കാരം വിളിച്ചോതുന്ന ഭാഷാ  പ്രയോഗങ്ങൾ ആയിരിക്കും എന്ന് മാത്രം.... "

"ഇതിപ്പോ എന്തിനാ നി ഇവിടെ പറഞ്ഞത് എന്ന് ചൊദികുന്നവരോട്.... ഒന്നേ ഉള്ളൂ വിമർശനങ്ങൾ എഴുതാൻ ഉള്ള ഊർജ്ജം പകരും എന്ന് വിശ്വസിക്കുന്നു...."

ചിന്ത :-
ഈ ബ്ലോഗിൽ കുത്തികുറിക്കുന്നവർ ഒക്കെ ഭ്രാന്തന്മാർ  ആണ്  എന്നാണ് അനിയത്തിയുടെ വിശ്വാസം..... അല്ല പൊതുവെ കുടുംബത്തിലെ മൊത്തം പേരുടെയും... എങ്കിലും ഒന്ന് ചൊദിച്ചൊട്ടെ നാം ഒരോരുത്തർക്കും ചില ചില വട്ടുകൾ ഉണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാനും... നമ്മിലെ വട്ടിന്റെ അളവ് അനുസരിച്ച് അതിനുള്ള ചികിത്സയുടെ അളവും വർദ്ധിക്കും.... ഒരിക്കൽ നമ്മടെ പപ്പു ചേട്ടന്റെ കുതിരവട്ടം തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു ചാരിറ്റി സംഘടന സങ്കടിപിച്ച പരിപാടിയുമായി ബന്ധപ്പെട്ട് അവിടെ സന്ദർശിക്കുകണ്ടായി . അന്ന് അവിടെ കണ്ട കാഴ്ചയിൽ നിന്നും ഉൾതിരിഞ്ഞ ചിന്തയാണ് ഇന്നത്തെ ഈ കുറിപ്പ് ...
  നമ്മിലെ മാനസിക നില തെറ്റുമ്പോൾ നമ്മൾ അവരെ  പ്രാന്തന് എന്ന ഓമനപേരുനല്കി വിളി തുടങ്ങുന്നു.. വളരെ ലളിതമായി ഒരു ചിന്ത :- എങ്കിൽ ഒരുദിവസത്തെ  മലയാളിയുടെ വായനാശീലമായ ദിനപത്രത്തിലെ ആമുഖ  കാഴ്ചകൾ  വായിച്ചു രസിക്കുന്ന നമ്മെ എന്ത് പേര് നൽകി വിളിക്കണം.... പത്രധർമത്തെ ആശേഷം  മറന്നു വെറും ലാഭക്കൊതി മൂത്തു സന്തുലിതമായ വാർത്തകളെ വളച്ചൊടിച്ചു എഴുതുന്ന കുത്തക കളെ നാം എന്താണ് വിളിക്കേണ്ടത് ...

വട്ടൻ എന്ന് മുദ്ര കുത്തന്നുവർ അതിലുപരി ആ വട്ടിനെ സ്നേഹിക്കുന്നു എന്ന് വേണം കരുതാൻ. 
ഈ വട്ടനും ഉണ്ട് കുറെ ചിന്തിക്കാൻ ...... അതിലേറെ  ചിന്തിപ്പിക്കാൻ...!!! 



.... 

Thursday, May 30, 2019

തിരിച്ചറിവുകൾ .


ജീവിതത്തിൽ പല പ്രതിസന്ധികട്ടങ്ങളിലും ഒളിച്ചോടുന്നത് ഭീരുത്തം ആണെന്ന് വീമ്പു പറയാൻ ഒക്കെ നമ്മളെകൊണ്ട് പറ്റും  പക്ഷെ  " അണ്ടിയോടു അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ" എന്ന് പറയണ മാതിരി ഒളിച്ചോട്ടം ഒരു ഹോബ്ബി ആകിയവൻ ആയിരുന്നു ഞാനും ....
      ഇന്നതു കുറച്ചെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതിനൊരു ഉത്തരം വീട്ടിലെ രണ്ടു ആത്മാക്കൾ ളും  അവരുടെ പിന്തുണയും  മാത്രം ആണ് ...  മുൻപേ പറഞ്ഞു നിർത്തിയ പോലെ കളിച്ചു തിമിർക്കാണ് തുണ ഇല്ലാത്തവന്റെ ചങ്ങാതി എന്നും പാഠ പുസ്തകം മാത്രമായിരിക്കും ..... അതിലെ കഥകളോടും കവിതകളോടും എന്നും ഹരമായിരുന്നു പക്ഷെ എപ്പോഴൊക്കെ പുറത്തെടുക്കുമ്പോഴും തീർത്തും അവഗണന മാത്രമായിരുന്നു ... എഴുതുന്നത് ഒക്കെ പണ്ടേ ഉർജ്‌മായിരുന്നു ജീവിതത്തിലെ നഷ്ടപെടുത്തലുകൾ ആണ് നമ്മെ കൊണ്ട് വേറെ രീതിയിൽ ചിന്തിപ്പിച്ചു തുടങ്ങുന്നത് ചിലപ്പോ ചെറുപ്പത്തിലേ കഴിവുകൾ നമ്മെക്കാളും മുന്നേ നമ്മുടെ രക്ഷകർത്താക്കൾ കണ്ടുപിടിച്ചാൽ അവരിൽ അവർക്ക് പ്രോത്സാഹനം നൽകാൻ സാധിക്കുമായിരിക്കും  ....


ഇന്നത്തെ ഭൂരിഭാഗം കലാകാരന്മാരും പൊടുന്നനെ പൊട്ടിമുളച്ചത് അല്ല എന്ന് വിശ്വസിക്കുന്നു.. അവരിലെ നട്ടെല്ല് എന്നത് ചിലപ്പോൾ അവരിലെ വായനക്കാർ ആവും .


ജീവിതത്തിൽ ഇന്നേ വരെ സ്റ്റേജിൽ കയറാത്ത ഞാൻ ആണ് ഇമ്മാതിരി വീമ്പു തള്ളുന്നത് എന്നത് ഓർക്കണം ...  എല്ലാവരിലും ദൈവം എന്തെങ്കിലും ഒക്കെ ഒളിപ്പിച്ചിട്ടുണ്ടാവും അതൊക്കെ അതിന്റെ നേരത്തു  നമ്മെ തേടി ഇങ്ങെത്തിയേക്കും ....  

Tuesday, May 28, 2019

അമ്മക്കൊരു ഉമ്മ

വായിച്ചറിഞ്ഞ പഴങ്കഥകൾ പോലെ എല്ലാവരിലും ഓമനത്തം തുളുമ്പുന്ന മുഖമാണ് മാതൃത്തത്തിനുള്ളത് . എന്റെ അമ്മയ്ക്കും എനിക്കും ഇടയിലെ പൊക്കിൾകുടി ബന്ധത്തിനപ്പുറം ഞങ്ങൾ നല്ല ചെങ്ങായിമാർ ആണ് ... നമ്മിലെ രക്ഷകർത്താക്കളെ നമ്മൾ ഭയന്നു ജീവിക്കുന്നതിലും ഉപരി  അവരിൽ അടുത്ത ജീവിക്കുന്നതാണ് നല്ലത് .
നാം ഓരോരുത്തർക്കും അമ്മ മാരെ പിന്തിരിഞ്ഞികേണ്ട സാഹചര്യം വല്ലാത്തൊരു വിഷമം തന്നെ ആണ്. അത്തരമൊരു ഓർമ്മപ്പെടുത്തലുകൾ നമ്മെ വരിഞ്ഞുമുറുകാറുമുണ്ട് ....


   നന്നേ ചെറുപ്പം മുതലേ അമ്മയുടെ സാരിത്തുമ്പിൽ നിന്നും മറാത്ത ഒരു അമ്മ കുട്ടിയായിരുന്നു ഞാൻ എന്ന് വേണം പറയാൻ ഈ പേരും പറഞ്ഞു കുടുംബവീട്ടിൽ പോവുമ്പോഴൊക്കെ കുറെ അധികം കളിയാക്കലുകൾ കേട്ടിട്ടുണ്ട് . മറ്റുള്ള കേരളത്തിലെ കുട്ടികളെ പോലെ കളിച്ചു തിമറക്കാൻ കഴിയ്യാത്തവണ്ണം ഒരു ബാല്യം ആയതുകൊണ്ടാവും ... കോൺക്രീറ്റ് കാടുകൾ കൂണ് പോലെ പൊങ്ങിവരുന്ന വികസിത നഗരം അച്ഛന്റെ ജോലിയുമായിമായാണ് അങ്ങോട്ടേയ്ക്കുള്ള യാത്ര ... ഉറുദുവും തെലുഗുവും മാത്രം നാവുകളിൽ വിളയാടിയ കാലം ... മലയാളത്തിൽ ഗുരു അന്നും ഇന്നും 'അമ്മ തന്നെ "എഞ്ചുവടി " നോക്കി മലയാളത്തിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്നതും ആ മാതൃത്വം മാത്രം ... ജീവിതത്തിൽ ഇന്ന് ഈ കടലിനക്കരെ ഈ അടച്ചിട്ട നാലുചുവരുകളിൽ ഇരുന്ന് ഈ വരികൾ കുറിക്കുമ്പോൾ 'അമ്മ എന്ന് ഗുരുവിനു ....ചെങ്ങാതിക്ക്... നല്കാൻ എൻ പക്കൽ ഉമ്മ മാത്രം . അമ്മക്കൊരു ഉമ്മ ..

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...