About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം

Monday, September 16, 2019

സ്വപനത്തിന്റെ നാണയ തുട്ടുകൾ...

കുറെ നാളുകൾക്ക് ശേഷം ആണ് ബ്ലോഗ് ഒക്കെ പൊടി തട്ടി എടുക്കുന്നത്.... ഇന്നെന്തോ മനസ്സിൽ വല്ലാത്തൊരു ആവലാതി.... എപ്പോഴും കരുതും എഴുതണം എന്ന് പ്രവാസം എന്ന ഓട്ട പാച്ചിലി ന് ഇടയിൽ ഒന്നിനും സമയം കിട്ടാതെ ആയിരിക്കുന്നു എന്തിന് ഏറെ ആഹാരത്തിന് പോലും ഇപ്പൊ നേരവും കാലവും ഇല്ലാതെ ആയിരിക്കുന്നു....
കുറെ ആയി കൂടെ ജോലി ചെയ്യുന്ന ഹൈദരാബാദി പയ്യനെ ശ്രദ്ധിക്കുന്നു ഏറിയ വയസ്സ് ഒന്നും ഇല്ല കക്ഷിക്ക്... ഒരു 20 -21 ചോര തിളയ്ക്കുന്ന പ്രായം
എന്നൊക്കെ പഴമക്കാർ പറയുമ്പോലെ നല്ല ഉശിരൻ പയ്യൻ എങ്കിലും എവിടെയൊക്കെയോ അവൻ അവനെ തന്നെ മറവി എന്ന മായാജാലം കൊണ്ട് ഒളിപ്പികുക ആണ് എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു..
എങ്കിലും അവനോടുള്ള ചങ്ങാത്തം ഒന്നും ചൊതികാതെ തന്നെ അവന് തന്റെ പ്രവാസിയായ കഥകൾ ഓരോന്നായി പറഞ്ഞു തുടങ്ങി ഇപ്പൊ ചിലരെങ്കിലും ചിന്തിച്ചിട്ട് ഉണ്ടാവും ഇവനിത് അവനോടു ഏത് ഭാഷയിൽ ആണ് വെച്ച് കാചുന്നത് എന്ന്. ഒരു സംശയവും അ കാര്യത്തിൽ വേണ്ട പണ്ടെന്നോ പഠിച്ച ഹിന്ദിയും പിന്നെ ഉള്ളത് ജന്മനാൽ കിട്ടിയ കയ്യാങ്കളി യും വെച്ചാണ് ഇൗ അഭ്യാസം മൊത്തം.

അപ്പോ പറഞ്ഞു വന്നത് നമ്മുടെ ഉശിരന്റെ വിശേഷങ്ങൾ ആണ്..  നമ്മൾ ഒക്കെ എന്ത് ഭാഗ്യവാൻ മാർ ആണല്ലേ... കൈയും കഴുകി ടേബിളിന്റെ മുൻപിൽ വന്നു അലാറം പോലെ അമ്മെ..... എന്നുള്ള ഒരറ്റ വിളിയിൽ തീന്മേശയിൽ എത്തുന്ന ഭക്ഷണത്തിനു രുചി പോരാ അല്ലെങ്കിൽ നാലുകൂട്ടം കറി പോരാ അങ്ങനെ പോകുന്ന പരിഭവങ്ങളും പരാതികളും ... നമ്മൊളൊക്കെ പഠിക്കുമ്പോ മുതൽ പാഠപുസ്തകത്തിലെ അക്ഷരങ്ങൾക് ഇടയിൽ എപ്പഴൊക്കൊയോ ദാരിദ്ര്യം എന്നൊരു വാക്ക് കടന്നു വരാറ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഉൾപ്പെടുന്ന ചുറ്റുപാടിൽ ഉള്ളവർ വെറും അധ്യായന അവസാനത്തില് പരീക്ഷ മാർക്കിന് അപ്പുറം ആ വാക്കിനു വലിയ പ്രസക്തി ഒന്നും കൊടുത്തു കാണുമെന്ന് കരുതുന്നില്ല ഇന്നത്തെ കാലത്തേ  കേരളത്തിൽ കുട്ടികൾ ജനിച്ചപ്പോൾ മുതൽ കയ്യിൽ സ്മാർട്ഫോണും ജങ്ക് ഫുഡ്സ് കഴിച്ചാണ് വളർന്നു വരുന്നത് കേരളം എന്ന് എടുത്ത് പറഞ്ഞത് നമ്മൾ മലയാളികളുടെ  മാറിവരുന്ന സാംസകാരിക ചുറ്റുപാടുകളിൽ നിന്നും നമ്മുടെ അപ്പൻ അപ്പൂപ്പന്മാരോട്  അവരുടെ കാലത്തേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞവർക്ക്   മനസിലാകും വെറുതെ കാടു കയറി പോയത് അല്ല ... വിഷയത്തിലേക്ക് വരാം ഉശിരൻ അവനെ കുറിച്ചാണെല്ലോ പറഞ്ഞു വന്നത് ജീവിതത്തിലെ 21 വയസ്സിൽ ആണ് അവൻ അരി ആഹാരത്തിനപ്പുറം മാറ്റ് പല ആഹാരങ്ങളും ഉണ്ടന്ന് അറിയുന്നത് സ്വന്തമായി കിടക്കാൻ ഒരു കൂര എന്ന് സ്വപനത്തോടെ ഉള്ള പറിച്ചു നടൽ ആയിരുന്നു അവനു പ്രവാസം  അച്ഛനും അമ്മയും സ്നേഹിച്ചു വിവാഹിതരായതിനാൽ നമ്മുടെ നാടിന്റെ ശാപം ആയ ജാതി വ്യവസ്ഥ കാരണം അവരെ അനാഥരാക്കി .. കുറെ കഷ്ടപാടുകൾക് നടുവിലും ആദ്യത്തെ കൺമണിയെ അവർ ഹോസ്റ്റലിലും ആക്കി പട്ടിണി കിടന്നാലും മകളെ ഒന്നും അറിയിക്കരുത് എന്ന് കരുതുന്ന രക്ഷിതാക്കളുടെ ആഗ്രഹത്തിന് ഏറിയ കാലത്തേ ആയുസ്സോന്നും ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ സീമാന്ത്രയുടെ  അകംവശത്തെ ഗല്ലികളിൽ ആയിരുന്നു അവന്റെ കുടുംബം ഏറും വൈകാതെ ജാതി ഭ്രമം മൂത്ത അച്ഛന്റെയും അമ്മയുടെയും വീട്ടുക്കാർ സ്വപനങ്ങൾക് സഫലമാക്കാൻ സ്വരൂക്കൂട്ടിയത്  എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞു . ഹോസ്റ്റൽ ജീവിതത്തിനു അറുതി വരുത്തി തന്റെ 11 വയസ്സിൽ തൊഴിലാളി ആയി മാറി തനിക് താഴെ 2 അനിയന്മാരും അമ്മയും  അച്ഛനും ഉണ്ട് തനിക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്തത് അനിയന്മാരിലൂടെ നേടണം എന്ന് വാശിയിൽ ആണ് ഇന്ന് ഈ  ഏട്ടൻ . സാധങ്ങൾ വണ്ടിയിൽ കയറ്റി വെച്ച് കൊടുക്കുമ്പോൾ അറബാബ് കൊടുക്കുന്ന  നാണയ തുട്ടുകൾ അവനു മൈലുകൾക് അപ്പുറം ഉള്ള സ്വപനത്തിലേക്കുള്ള വഴി കാട്ടി ആയിരിന്നു . അവനിതൊക്കെ പറയുമ്പോഴും ഒന്നും പ്രതീക്ഷിച്ചല്ല പറഞ്ഞത് ആദ്യമേ പറഞ്ഞപോലെ എല്ലാ ഉള്ളിൽ ഒതുക്കി കഴിയുന്നവൻ ഒരു ചങ്ങാത്തം കിട്ടുമ്പോ അല്ലെ മനസ്സ് തുറക്കാൻ പറ്റു .. ഇവിടിങ്ങളിലെ ഓരോ പ്രവാസികൾക്കും ഓരോ കഥകൾ പറയാതെ പറയാൻ ഉണ്ടാവും അത് പറയാതെ കേൾക്കാൻ എന്നെപോലെ കുറെ ചെങ്ങാതി മാരും .....

Thursday, August 1, 2019

നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ..

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയിൽ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാർത്തകളിലൂടെ അറിഞ്ഞത് വളരെ വേദനയോടെയായിരുന്നുആദരാഞ്ജലികൾ :- 

സിനിമ സ്റ്റൈൽ കൊലപാതകം ആസൂത്രണം ചെയ്തപ്പോൾ ഇവനൊന്നും ബോധമില്ലായിരുന്നോ,
അവൻറെ കൂടെ പരിപാടിക്ക് ഇറങ്ങി തിരിച്ച വീട്ടുകാരെയും സമ്മതിക്കണം.
തെളിയിക്കപ്പെട്ടാൽ ലഭിക്കാനിടയുള്ള കോടതി കയറ്റവും ജയിൽവാസവും ഒക്കെ അറിയാത്ത ടീമുകളുമല്ല.അതിലുപരി ഒരു ജീവനെടുക്കാൻ ഇവർ കാണിച്ച അതിസാഹസികത,
മറ്റൊരു വീട്ടിലെ പ്രിയപെട്ടവളായിരുന്നവൾ,സ്നേഹിച്ചു പോയി എന്ന കാരണത്താൽ,കാമുകനെ അകമഴിഞ്ഞ് അവൾ വിശ്വസിച്ചിട്ടുണ്ടാവണം.
അവനു ആവശ്യം കഴിഞ്ഞു താല്പര്യം തീർന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവൾക്കുണ്ടായില്ല,
അതാണല്ലോ അവസാനമായി അവനോടൊപ്പം കാറിൽ കയറി തൻറെ കൊലക്കളമായ അവൻറെ വീട്ടിലേക്കു യാത്ര തിരിച്ചതും,
ഇവിടെ തെറ്റും ശരിയും അവലോകനം ചെയ്യാൻ കഴിയുന്നില്ല,പ്രണയം ഏറ്റവും സുന്ദരമാന്നെന്നതിൽ തർക്കമില്ല.എന്നാൽ അതിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് അടുത്തിടെ ഏറെ കേൾക്കുന്നതും.
ഇന്നത്തെ കാലത്തു,പ്രണയിക്കുന്നവർക്ക് കാത്തിരിപ്പിൻറെ ആവശ്യമില്ല,എന്തും ഞൊടിയിടയിൽ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവിൽ ചിലർക്ക് പ്രണയം തമാശ മാത്രം, തമാശ രണ്ടു പേർക്കും ഒരേ പോലെ ആസ്വദിക്കാനും തിരിച്ചറിയാനും സാധിച്ചാൽ വസ്ത്രം മാറുന്ന ലാഘവത്തോടെ അടുത്ത ഇരയെ തേടാനും അവർക്കു കഴിയും.
ഇവിടെ രാഖിക്ക് തമാശ ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,അതവളുടെ മരണത്തിലേക്കും വഴി തെളിച്ചു.
ഒരു പ്രായം കഴിഞ്ഞാൽ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉപേദശം നടത്താൻ മാതാപിതാക്കൾക്ക് കഴിയണമെന്നില്ല,അത് ചെവിക്കൊള്ളാൻ കുട്ടികൾക്കും.
നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ,
ആർക്കും ആരുടെയും ജീവൻ എടുക്കാനുള്ള അവകാശമില്ലെന്ന സത്യം മനസ്സിലാക്കുക,
ആരുടെയെല്ലാം കണ്ണ് മൂടികെട്ടിയാലും പ്രപഞ്ച ശക്തി എന്നുള്ളതിൽ നിന്നും രക്ഷപെടാൻ കഴിയില്ലാർക്കും എന്നതിന് തെളിവാണ് മൂടിവയ്ക്കപ്പെട്ട രാഖി യുടെ കൊലപാതകം പുറംലോകമറിഞ്ഞത്.


Saturday, June 8, 2019

മുഹബത്തിന്റെ മുന്തിരി തേൻ....

അങ്ങനെ തിന്ന ബിരിയാണി ചെമ്പും  മോറി വെച്ച് .....
 ഇക്കൊല്ലത്തെ പുണ്യറംസാൻ കാലം അവസാനിച്ചു ... പ്രവാസം തുടങ്ങിയിട്ട് കാലം അധികമായില്ലെങ്കിലും റംസാൻ വൃതാരംഭത്തിൽ ഈ കൊല്ലം 2 നോമ്പ് പിടിക്കൽ മാത്രം ആണ് എനിക്ക് നഷ്ടമായത് ....  നാട്ടിൻ പുറങ്ങളിലെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ എന്നും ഓർമകളുടെ വസന്തങ്ങൾ ആയിരുന്നു  ജീവിതത്തിലെ ഓരോ ദിനവും നമുക്ക്   പെരുന്നാൾ പോലെ ആഘോഷമാക്കാൻ സാധിക്കുമെങ്കിൽ ഒരു പരിധി വരെ മാനസികമായി നാം അനുഭവിക്കുന്ന സംഘർഷങ്ങൾക്ക്‌ അറുതി വരുത്താൻ കഴിയും ..  

നാം ഓരോരുത്തരും ഓരോ തിരക്കുകളിൽ ആണ് എങ്കിലും തിരക്കുകൾക് ഇടയിൽ നാം ഓരോരുത്തരുടെയും ഇഷ്ടങ്ങൾ ക്കു അനുസരിച്ചു  ആനന്ദം കണ്ടെത്താറുണ്ട് .   

നാട്ടിൻ പുറങ്ങളിലെ ഓർമ്മകൾ ആണ് ഇന്ന് എന്റെ പെരുന്നാൾ ആഘോഷം ഇത് കുത്തികുറിക്കുമ്പോഴും ഞാനിങ്ങു കടലിനിക്കരെ മരുഭൂമിയുടെ വസന്തകാലത്തിലെ ആഘോഷരാവുകൾ ഏറ്റുപാടുന്ന സഹോദരങ്ങളുടെ ആർപ്പുവിളികൾ  നടുവിൽ ആണ് ... പുത്തൻ ഉടുപ്പും ... അത്തറിൻ  മണവും ഓരോ ദേശങ്ങളുടെയും പെരുമ വിളിച്ചോതുന്ന സംസ്കാരവും നിറഞ്ഞ അറേബ്യൻ നാട് .. ഈശൽ രാവുകളും ബാബുക്കയുടെ സംഗീതവും കേട്ട് മനസ് നിറഞ്ഞതോണ്ട്  ആവണം അതിലേറെ ഒരു കോഴിക്കോട്ടുകാരൻ ആയതോണ്ട് കൂടി  ആവാം. "ഒരു പറിച്ചു നടീലിന്റെ കഥകൾ പുറകെ വരുന്നുണ്ട് അത് നമ്മുക്ക് വഴിയേ പറയാം " എങ്കിലും കേരളത്തിലെ ഓർമ്മകൾ എന്നിലെ സ്കൂൾ ജീവിതത്തിനു ഒഴിച്ച് കൂടാൻ പറ്റാത്ത അത്ര ആഴത്തിൽ ബന്ധമുണ്ട് ... ഒരു തെലുങ്കൻ - മലയാളി  ചെക്കന് ജീവിതത്തിൽ കിട്ടി തുടങ്ങിയ സമ്മാനങ്ങൾ  ആയിരുന്നു സൗഹൃദങ്ങൾ എന്നത് . അതിലെ വർഗ്ഗബോധം മാറ്റിവച്ചാൽ ഞങ്ങളുടെ സൗഹൃദങ്ങൾക് എന്നും പുതിയ പുതിയ അർത്ഥങ്ങൾ ഉണ്ടാകുമായിരുന്നു .പെരുന്നാളും ഓണവും ക്രിസ്തുമസും  ഞങ്ങളിലേ ചോരയുടെ നിറത്തിനു വിത്യാസം ഇല്ലാത്തിടത്തോളം ഞങ്ങൾ ഒരുമിച്ചു ആഘോഷിച്ചു നാടിൻറെ പെരുമപോലെ മതസൗഹാർദ്ദങ്ങൾ എന്നും ഞങ്ങളിൽ മുഹബത്തിന്റെ മുന്തിരി തേൻ നിറച്ചു കൊണ്ടിരുന്നു  .. 

നമ്മിലെ സൗഹൃദങ്ങൾ ക്കു അതിർവരമ്പുകൾ വെക്കാത്തിടത്തോളം നമ്മെ ആർക്കും ബന്ധനത്തിന്റെ വരമ്പുകൾ വെച്ച് ഭേദിക്കാൻ സാധിക്കില്ല.

  നല്ല സൗഹൃദങ്ങൾ അസ്തമിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.... 

Tuesday, June 4, 2019

മധുരമുള്ള ഓർമ്മകൾ...

ഒരിക്കൽ എങ്കിലും അച്ഛന്റെ അടി കിട്ടാത്തവർ ആയി ആരുമില്ല ....  എങ്കിലും തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല എന്ന് പറയണ മാതിരി... നന്നേ ചെറുപ്പത്തിലേ ഒരു മൂന്നര വയസുകാരന്റെ മങ്ങിയ ഓർമകൾ ആണ് ഇന്നത്തെ എഴുത്ത് കുത്തുക്കുൾ....
തെലുങ്ക് ദേശം ഇന്നത്തെ പ്രതാപത്തിൽ എത്തിയിട്ടില്ല.. കൂട്ടിൽ അകപെട്ട കിളിയുടെ നോവറിയണമെങ്കിൽ ജീവിതം ഒരു പട്ടണത്തിൽ ജീവിച്ചു തുടങ്ങണം... നാല് ചുവരുകൾക്കുള്ളിൽ ഉണ്ടും ഉറങ്ങിയും കാലങ്ങൾ കഴിച്ച് കൂട്ടുന്ന  .... നാട്ടിൻ പുറങ്ങളിലെ കളികളും .. മഴയും . പാടവരമ്പും ലേവലേശം തൊടടുതീണ്ടിയിട്ടില്ലാത്ത നാട്... വീടിന്റെ ഉമ്മറം ആ നാട്ടിലെ പൊതുമരാമത്ത് വകുപ്പ് അങ്ങ് ഏറ്റു  എടുത്തു... കൂട് തുറക്കാൻ തക്കമ്പാർത്തിരികുന്ന കിളികളെ പോലെ....
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ "
 എന്ന കവിവരികൾ പോലെയാണ് നാം ഓരോരുത്തരും..
അങ്ങനെ അ സുദിനം വന്നെത്തി ഒടുവിൽ തക്കം പാർത്തിരുന്ന ഞാനും അങ്ങ് കൂടുകൾ ബന്ധിച്ച തള്ളകിളിയുടെ കണ്ണ് വെട്ടിച്ച് പാറി പറക്കുവാൻ തുടങ്ങി എന്തിനേറെ പറയുന്നു കുഞ്ഞു കിളികൾക് അറിയില്ലലോ ഇപ്പൊ മുളച്ച ചിറക് അധികദൂരം പറവ എത്തിയില്ല എന്ന്... അതിക നേരം കഴിയേണ്ടി വന്നില്ല. പറന്നു ഉയർന്ന ചിറകുകൾ തേടി അച്ഛനിങ്ങെത്തി .. കുഞ്ഞി കിളികൾ പറന്നുയർന്നത് ചിറകുകൾക്ക്  ഖനം വെക്കാൻ ആണെങ്കിൽ .. ഇവിടെ കഥ വേറെ ആയിരുന്നു... ആസ്വാദനത്തിന്റെ അറിവുകൾ തേടി ആയിരുന്നു പോയിരുന്നത്... അധിക നേരം വേണ്ടി വന്നില്ല ആസ്വാദനത്തിന് അറുതി വീഴാൻ ആദ്യമേ  പറഞ്ഞപോലെ ഒരു നേരം എങ്കിലും അച്ഛനമ്മമാരുടെ ദേഷ്യത്തിന്. പാത്രമാവാത്തവർ ആരും ഉണ്ടാകില്ല . ചെവി പൊന്നാകുക എന്ന പ്രയോഗം പോലെ ചെവി പൊന്ന് മാത്രമല്ല. അത് കഴിഞ്ഞ് ഇരുമ്പും ആയി എന്ന് വേണം പറയാൻ .. പിന്നടങ്ങോട്ടുള്ള യാത്രയിൽ അന്നത്തെ ആ മധുരമുള്ള ഓർമ്മകൾ എന്നും കൂട്ടിനുണ്ടായിരുന്നു ... ജീവിതത്തിലെ ഓരോ തളർച്ചകളിലും ഒരു ചങ്ങാതി കണക്കെ അച്ഛൻ കൂട്ടിനുണ്ടായിരുന്നു .... 


  ഒരു കുഞ്ഞിനെകുറിച്ചുള്ള  രക്ഷിതാവിന്റെ കാഴ്ചപ്പാടുകൾ എന്നും ശെരി തന്നെ ആയിരുന്നു ഇന്നത്തെ ചിന്താഗതികൾ എല്ലാം വളചൊടിപ്പിക്കുകയാണെന്ന് മാത്രം   ... 

           " കാക്കക്ക്  തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന പോലെ"...





Sunday, June 2, 2019

عامل ----- എമിൽ

പ്രവാസം തുടങ്ങിയിട്ട് രണ്ടു വർഷത്തോളം ആയി എങ്കിലും മരുഭൂമിയും ഒട്ടകങ്ങളും കാണുന്നത് ആദ്യമായിട്ടാണ്.... 

ദോഹ നഗരത്തിലെ ശീതികരിച്ച  നാല്ച്ചുവരുകൾക്  അപ്പുറത്തെ അറേബ്യൻ മണലാരണ്യത്തിൽ പോന്ന് വിളയണ അശാസ്ത്രീയ കൃഷി തോട്ടത്തിലേക്ക് ഉള്ള യാത്ര...

യാത്രാമദ്ധ്യേ സന്തത  സഹചാരി മലബാറി ക്ക് ഫോണിൽ എന്തൊക്കെയോ മെസ്സേജ് വരുന്ന ശബ്ദം കേട്ടാണ് ഞാനും ശ്രവിക്കാൻ തുടങ്ങിയത്.... മൂന്നു വയസുകാരൻ ഉമ്മയുടെ മൊബൈൽ എടുത്ത് അവൻ മാത്രം രൂപ പെടുത്തിയ ഭാഷയിൽ ഉപ്പയോട് വർത്തമാനം പറയുന്നത് ആണ്....
ഇതെല്ലാം കേട്ടിട്ടും എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മട്ടിൽ വളയം പിടിച്  ഉപ്പയുടെ യാത്ര മുന്നോട്ട് തന്നെ...  ചിലനേരത്തു നമ്മൾ എന്തൊക്കെ മൂടി വെച്ചാലും നമ്മുടെ മുഖം അത് തുറന്നു കാട്ടും  

" മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്നതും അതുമൂലം ആവാം "

ചിന്തിക്കാൻ ഒരുപാട് ഉണ്ടായിരുന്നു എനിക്കും... മൂന്നു വയസുകാരൻ പറഞ്ഞ വാക്കിൽ അധികവും ഉപ്പച്ചി  എന്നാ നാട്ടിലേക്ക് എന്നുള്ളത് മാത്രം ആയിരുന്നു... വാക്കുകൾകൊണ്ട് നിസാരവൽകരിക്കാൻ നമ്മൾ ഓരോരുത്തരും പറയും അവൻ ഒരു പ്രവാസി അണെന്ന്....
പ്രവാസം എന്ന  മൂന്നക്ഷരം കൊണ്ട് നിർവചിക്കാൻ പറ്റാത്ത അർത്ഥങ്ങൾ ഉൾകൊണ്ട് നടക്കുന്ന വാക്ക്.... ഉറ്റവരെയും ഉടയവരെയും കടലിനക്കരെ  നിർത്തി അവരുടെ സന്തോഷം മാത്രം കാണാൻ വേണ്ടി മരുഭൂമിയിലെ ഉഷണകാറ്റും പേറി ജീവിതം മുന്നോട്ട് നീകുന്ന അടിമകൾ....

ഇതുപോലത്തെ ഓരോ ഉപ്പമാരുടെയും വളയങ്ങൾ നേരായ വഴിക്ക് പോകുമാറാവട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം ...... 

Saturday, June 1, 2019

ദാരിദ്ര്യം...

എഴുത്തുകൾ ഒക്കെ ഒന്നിന്റെ തുടർച്ച മാത്രമാണ് ....
ആദ്യമേ പറഞ്ഞു തുടങ്ങിയത് ചിലതൊക്കെ ചിലർക്ക് ഇടക്ക്‌ കയറി വായികുമ്പോൾ തോന്നും പരസ്പര വിരുദ്ധമായി ഇവനെന്തോകെയാ ഇൗ എഴുതി കൂട്ടുന്നത് എന്ന്....

കൂടപിറപ്പിലായമ ഒരു ദാരിദ്ര്യം തന്നെ ആണ്...

പറയുമ്പോ നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞയിൽ തന്നെ പ്രതിപാദിക്കുന്നു നമ്മൾ ഒക്കെ ഒരമ്മ പെറ്റ മക്കൾ ആണെന്ന്.. എങ്കിലും ഒരേ കൂരയിൽ കിടന്നു ഒരേ സാഹചര്യത്തിൽ വളർന്ന കുറെ അധികം ബന്ധങ്ങള്ക് വഴി
ഒരുക്കുന്ന ഒരു രക്ത ബന്ധം എന്നത് ഒരു മനുഷ്യന് കുറെ അധികം സ്ഥാനമാനങ്ങൾ നൽകുന്നതാണ് ...
അതൊക്കെ മറ്റുള്ളവർ അനുഭവിക്കുമ്പോൾ ഒരു കാഴ്ചക്കാരന്റെ ഉടുപ്പും അണിഞ്ഞു നോക്കി നിൽക്കേണ്ടി വരുന്ന ഒറ്റ കുറുക്കന്റെ മനോഭാവം ആണ്. ഇന്നലെകളുടെ എന്നിൽ ഏറ്റ മുറിവുകൾ....
ഒരു പെങ്ങളുട്ടി ഉണ്ടാവുക എന്നത് നമ്മിലെ ചിലർക്കെങ്കിലും ദൈവം കൊടുത്ത സൗഭാഗ്യം ആണ്.
അവളുടെ കുറുമ്പുകൾക് മുന്നിൽ നിന്ന് കൊടുക്ക .. അവള് ഉണ്ടാകുന്ന കോലാഹലങ്ങളക്ക് അച്ഛനമ്മമാരുടെ  പാത്രമാകുക.. ഒടുവിൽ ആരെങ്കിലും പിടിച്ചു അവളെ ഏൽപ്പിക്കുമ്പോൾ മാറി നിന്നു വിങ്ങിപോട്ടുക ഇതൊക്കെ ഒരു ഏട്ടൻ അവുമ്പോ കിട്ടുന്ന വികാരങ്ങൾ ആണ്...  ചിലപ്പോ കൂടപിറപ്പ്‌ ഉള്ളവർ പറയുമായിരിക്കും അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്.. ഉള്ളവൻ അല്ലേ അതിന്റെ വിഷമം അറിയൂ എന്ന് എങ്കിൽ ഒന്ന് ചോദിച്ചോട്ടെ .. എങ്ങനെ ഒക്കെ വഴക്കിടുന്നവർ ആയാലും ഒടുവിൽ ഒരു ഏട്ടാ... / ചേച്ചി.... വിളിയിൽ തീരുന്ന വഴക്കെ ഉണ്ടാകൂ.. എന്നിലെ സൗഹൃദങ്ങൾക്ക്  ഇടയിൽ ഞാൻ കണ്ട് വളർന്ന അല്ല അനുഭവിച്ചറിഞ്ഞ സത്യം  മാത്രം..
ചിലപ്പോഴൊക്കെ അടുത്ത മിത്രങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അവൾ / അവൻ കുടുംബ വീട്ടിൽ പോയതാണ് വെറുതെ എന്തിനാ ഇന്നിപ്പോ നേരത്തെ വിട്ടിൽപോയിട്ട്‌ ഒരു ഒച്ചയും അനക്കവും ഉണ്ടാകില്ല എന്ന്... പറയുന്ന വാകുക്കൾ ഒക്കെ ഒരു ഒഴുകിൽ ഒഴുകി വരുന്നവ അല്ല ഉള്ളിലെ  ഉൾവലികൾ ആണ് നാം അറിയാതെ നമ്മുടെ നാവിലും..... മുഖത്തും പ്രതിപാദിക്കുന്നത്....
നമ്മുടെ പുഞ്ചിരി യുടെ ഉള്ളറിയാൻ എവിടേയും പോകേണ്ടതില്ല നമ്മിലേക്ക് തന്നെ നോക്കിയാൽ മതി എന്ന് പറയുന്നതും അതല്ലേ......
ഈ  കണ്ട സൗഭാഗ്യങ്ങൾ ഒക്കെ ഉണ്ടായിട്ടും വേണ്ടോം വിധം അതുപയോഗിക്കാൻ നാം ഒരുക്കമല്ല .... എവിടേയും സ്നേഹബന്ധങ്ങൾ ഏൽക്കുന്ന മുറിവുകൾ ക്ക് അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രപിതാവും സാക്ഷിയാകുന്നു.... 


എന്നിലെ മുറിവുകൾ നാളെയുടെ നന്മ ചൊരിയട്ടെ.... സ്നേഹബന്ധങ്ങൾ പൂത്തുലയ്യട്ടെ....

Friday, May 31, 2019

ഒരു വട്ടന്റെ കുറിപ്പ് ...

"ദിവസവും എന്തെങ്കിലും ഒക്കെ എഴുതിയിലെങ്കിൽ വായന അല്ലെങ്കിൽ എഴുത്ത് നശിക്കുമെന്ന് വിശ്വസിക്കുന്നവരോട് പുരാതന കാലം മുതൽക്കേ എഴുത്തും വായനയും അതത് കാലത്തെ പ്രതിനിധീകരിക്കുന്ന സംസ്കാരത്തിൽ തന്നെ ഉപയോഗിച്ച് പോരുന്ന നാം ഓരോരുത്തരും... അതിപ്പോ ഓരോ പ്രദേശങ്ങളിലും അതത് നാടിന്റെ സംസ്കാരം വിളിച്ചോതുന്ന ഭാഷാ  പ്രയോഗങ്ങൾ ആയിരിക്കും എന്ന് മാത്രം.... "

"ഇതിപ്പോ എന്തിനാ നി ഇവിടെ പറഞ്ഞത് എന്ന് ചൊദികുന്നവരോട്.... ഒന്നേ ഉള്ളൂ വിമർശനങ്ങൾ എഴുതാൻ ഉള്ള ഊർജ്ജം പകരും എന്ന് വിശ്വസിക്കുന്നു...."

ചിന്ത :-
ഈ ബ്ലോഗിൽ കുത്തികുറിക്കുന്നവർ ഒക്കെ ഭ്രാന്തന്മാർ  ആണ്  എന്നാണ് അനിയത്തിയുടെ വിശ്വാസം..... അല്ല പൊതുവെ കുടുംബത്തിലെ മൊത്തം പേരുടെയും... എങ്കിലും ഒന്ന് ചൊദിച്ചൊട്ടെ നാം ഒരോരുത്തർക്കും ചില ചില വട്ടുകൾ ഉണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാനും... നമ്മിലെ വട്ടിന്റെ അളവ് അനുസരിച്ച് അതിനുള്ള ചികിത്സയുടെ അളവും വർദ്ധിക്കും.... ഒരിക്കൽ നമ്മടെ പപ്പു ചേട്ടന്റെ കുതിരവട്ടം തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു ചാരിറ്റി സംഘടന സങ്കടിപിച്ച പരിപാടിയുമായി ബന്ധപ്പെട്ട് അവിടെ സന്ദർശിക്കുകണ്ടായി . അന്ന് അവിടെ കണ്ട കാഴ്ചയിൽ നിന്നും ഉൾതിരിഞ്ഞ ചിന്തയാണ് ഇന്നത്തെ ഈ കുറിപ്പ് ...
  നമ്മിലെ മാനസിക നില തെറ്റുമ്പോൾ നമ്മൾ അവരെ  പ്രാന്തന് എന്ന ഓമനപേരുനല്കി വിളി തുടങ്ങുന്നു.. വളരെ ലളിതമായി ഒരു ചിന്ത :- എങ്കിൽ ഒരുദിവസത്തെ  മലയാളിയുടെ വായനാശീലമായ ദിനപത്രത്തിലെ ആമുഖ  കാഴ്ചകൾ  വായിച്ചു രസിക്കുന്ന നമ്മെ എന്ത് പേര് നൽകി വിളിക്കണം.... പത്രധർമത്തെ ആശേഷം  മറന്നു വെറും ലാഭക്കൊതി മൂത്തു സന്തുലിതമായ വാർത്തകളെ വളച്ചൊടിച്ചു എഴുതുന്ന കുത്തക കളെ നാം എന്താണ് വിളിക്കേണ്ടത് ...

വട്ടൻ എന്ന് മുദ്ര കുത്തന്നുവർ അതിലുപരി ആ വട്ടിനെ സ്നേഹിക്കുന്നു എന്ന് വേണം കരുതാൻ. 
ഈ വട്ടനും ഉണ്ട് കുറെ ചിന്തിക്കാൻ ...... അതിലേറെ  ചിന്തിപ്പിക്കാൻ...!!! 



.... 

Thursday, May 30, 2019

തിരിച്ചറിവുകൾ .


ജീവിതത്തിൽ പല പ്രതിസന്ധികട്ടങ്ങളിലും ഒളിച്ചോടുന്നത് ഭീരുത്തം ആണെന്ന് വീമ്പു പറയാൻ ഒക്കെ നമ്മളെകൊണ്ട് പറ്റും  പക്ഷെ  " അണ്ടിയോടു അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ" എന്ന് പറയണ മാതിരി ഒളിച്ചോട്ടം ഒരു ഹോബ്ബി ആകിയവൻ ആയിരുന്നു ഞാനും ....
      ഇന്നതു കുറച്ചെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതിനൊരു ഉത്തരം വീട്ടിലെ രണ്ടു ആത്മാക്കൾ ളും  അവരുടെ പിന്തുണയും  മാത്രം ആണ് ...  മുൻപേ പറഞ്ഞു നിർത്തിയ പോലെ കളിച്ചു തിമിർക്കാണ് തുണ ഇല്ലാത്തവന്റെ ചങ്ങാതി എന്നും പാഠ പുസ്തകം മാത്രമായിരിക്കും ..... അതിലെ കഥകളോടും കവിതകളോടും എന്നും ഹരമായിരുന്നു പക്ഷെ എപ്പോഴൊക്കെ പുറത്തെടുക്കുമ്പോഴും തീർത്തും അവഗണന മാത്രമായിരുന്നു ... എഴുതുന്നത് ഒക്കെ പണ്ടേ ഉർജ്‌മായിരുന്നു ജീവിതത്തിലെ നഷ്ടപെടുത്തലുകൾ ആണ് നമ്മെ കൊണ്ട് വേറെ രീതിയിൽ ചിന്തിപ്പിച്ചു തുടങ്ങുന്നത് ചിലപ്പോ ചെറുപ്പത്തിലേ കഴിവുകൾ നമ്മെക്കാളും മുന്നേ നമ്മുടെ രക്ഷകർത്താക്കൾ കണ്ടുപിടിച്ചാൽ അവരിൽ അവർക്ക് പ്രോത്സാഹനം നൽകാൻ സാധിക്കുമായിരിക്കും  ....


ഇന്നത്തെ ഭൂരിഭാഗം കലാകാരന്മാരും പൊടുന്നനെ പൊട്ടിമുളച്ചത് അല്ല എന്ന് വിശ്വസിക്കുന്നു.. അവരിലെ നട്ടെല്ല് എന്നത് ചിലപ്പോൾ അവരിലെ വായനക്കാർ ആവും .


ജീവിതത്തിൽ ഇന്നേ വരെ സ്റ്റേജിൽ കയറാത്ത ഞാൻ ആണ് ഇമ്മാതിരി വീമ്പു തള്ളുന്നത് എന്നത് ഓർക്കണം ...  എല്ലാവരിലും ദൈവം എന്തെങ്കിലും ഒക്കെ ഒളിപ്പിച്ചിട്ടുണ്ടാവും അതൊക്കെ അതിന്റെ നേരത്തു  നമ്മെ തേടി ഇങ്ങെത്തിയേക്കും ....  

Tuesday, May 28, 2019

അമ്മക്കൊരു ഉമ്മ

വായിച്ചറിഞ്ഞ പഴങ്കഥകൾ പോലെ എല്ലാവരിലും ഓമനത്തം തുളുമ്പുന്ന മുഖമാണ് മാതൃത്തത്തിനുള്ളത് . എന്റെ അമ്മയ്ക്കും എനിക്കും ഇടയിലെ പൊക്കിൾകുടി ബന്ധത്തിനപ്പുറം ഞങ്ങൾ നല്ല ചെങ്ങായിമാർ ആണ് ... നമ്മിലെ രക്ഷകർത്താക്കളെ നമ്മൾ ഭയന്നു ജീവിക്കുന്നതിലും ഉപരി  അവരിൽ അടുത്ത ജീവിക്കുന്നതാണ് നല്ലത് .
നാം ഓരോരുത്തർക്കും അമ്മ മാരെ പിന്തിരിഞ്ഞികേണ്ട സാഹചര്യം വല്ലാത്തൊരു വിഷമം തന്നെ ആണ്. അത്തരമൊരു ഓർമ്മപ്പെടുത്തലുകൾ നമ്മെ വരിഞ്ഞുമുറുകാറുമുണ്ട് ....


   നന്നേ ചെറുപ്പം മുതലേ അമ്മയുടെ സാരിത്തുമ്പിൽ നിന്നും മറാത്ത ഒരു അമ്മ കുട്ടിയായിരുന്നു ഞാൻ എന്ന് വേണം പറയാൻ ഈ പേരും പറഞ്ഞു കുടുംബവീട്ടിൽ പോവുമ്പോഴൊക്കെ കുറെ അധികം കളിയാക്കലുകൾ കേട്ടിട്ടുണ്ട് . മറ്റുള്ള കേരളത്തിലെ കുട്ടികളെ പോലെ കളിച്ചു തിമറക്കാൻ കഴിയ്യാത്തവണ്ണം ഒരു ബാല്യം ആയതുകൊണ്ടാവും ... കോൺക്രീറ്റ് കാടുകൾ കൂണ് പോലെ പൊങ്ങിവരുന്ന വികസിത നഗരം അച്ഛന്റെ ജോലിയുമായിമായാണ് അങ്ങോട്ടേയ്ക്കുള്ള യാത്ര ... ഉറുദുവും തെലുഗുവും മാത്രം നാവുകളിൽ വിളയാടിയ കാലം ... മലയാളത്തിൽ ഗുരു അന്നും ഇന്നും 'അമ്മ തന്നെ "എഞ്ചുവടി " നോക്കി മലയാളത്തിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്നതും ആ മാതൃത്വം മാത്രം ... ജീവിതത്തിൽ ഇന്ന് ഈ കടലിനക്കരെ ഈ അടച്ചിട്ട നാലുചുവരുകളിൽ ഇരുന്ന് ഈ വരികൾ കുറിക്കുമ്പോൾ 'അമ്മ എന്ന് ഗുരുവിനു ....ചെങ്ങാതിക്ക്... നല്കാൻ എൻ പക്കൽ ഉമ്മ മാത്രം . അമ്മക്കൊരു ഉമ്മ ..

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...